1 GBP = 103.69

വാഹനമോടിക്കുമ്പോൾ ഇ സിഗരറ്റുകൾ ഉപയോഗിക്കുന്നവർക്ക് പോലീസിന്റെ മുന്നറിയിപ്പ്; ഒമ്പത് പോയിന്റും 2500 പൗണ്ടും വരെ പിഴയായി ലഭിച്ചേക്കാം

വാഹനമോടിക്കുമ്പോൾ ഇ സിഗരറ്റുകൾ ഉപയോഗിക്കുന്നവർക്ക് പോലീസിന്റെ മുന്നറിയിപ്പ്; ഒമ്പത് പോയിന്റും 2500 പൗണ്ടും വരെ പിഴയായി ലഭിച്ചേക്കാം

ലണ്ടൻ: വാഹനമോടിക്കുമ്പോൾ ഇ സിഗരറ്റ് ഉപയോഗിക്കുന്നത് നിയമവിരുദ്ധമല്ല, എന്നാൽ ഇതുപയോഗിക്കുന്നത് മൂലം അപകട സാധ്യതയോ അപകടമോ ഉണ്ടെങ്കിൽ ഡ്രൈവർക്ക് ലഭിക്കുന്നത് കനത്ത പിഴ. പോലീസ് ഉദ്യോഗസ്ഥർക്ക് ഇതിനുള്ള നിർദ്ദേശങ്ങൾ അധികൃതർ നല്കിക്കഴിഞ്ഞു. ലൈസൻസ് റദ്ദാക്കുകയോ മൂന്ന് മുതൽ ഒമ്പത് പോയിന്റ് വരെയോ കൂടാതെ 2500 പൗണ്ട് വരെയും പിഴയായി ലഭിക്കാം.

മൊബൈൽ ഫോൺ ഉപയോഗം പോലെ തന്നെ ഇ സിഗരറ്റുകൾ ഉപയോഗിക്കുന്നത് വാഹനങ്ങളുടെ നിയന്ത്രണം നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന് അധികൃതർ പറയുന്നു. കൂടാതെ ഇത് ഉപയോഗിക്കുമ്പോഴുണ്ടാകുന്ന അമിതമായ പുക വാഹനമോടിക്കുന്നവരുടെ കാഴ്ച മറച്ച് അപകടങ്ങളുണ്ടാക്കുന്നതായും റിപ്പോർട്ട് ചെയ്യുന്നു. പുതിയ കണക്കുകൾ പ്രകാരം യുകെയിൽ മൂന്ന് മില്യണിലധികം ആളുകൾ ഇ സിഗരറ്റുകൾ ഉപയോഗിക്കുന്നവരാണ്. ഇതിൽ തന്നെ ഭൂരിഭാഗവും വാഹനമോടിക്കുന്നവരാണ്.

സസ്സെക്‌സ് റോഡ് പോലീസ് യൂണിറ്റിലെ സാർജന്റ് നാപ്പ് പറഞ്ഞത്, ഇ സിഗരറ്റുകൾ ഉപയോഗിക്കുന്നത് വാഹനമോടിക്കുന്നവരുടെ ശ്രദ്ധ തിരിക്കുന്നതിനും വാഹനങ്ങളുടെ നിയന്ത്രണം നഷ്ടപ്പെടുന്നതിനും കാരണമാകുന്നുണ്ടെന്നാണ്. ഇ സിഗരറ്റുകൾ വാഹനമോടിക്കുമ്പോൾ ഉപയോഗിക്കുന്നത് തടയാൻ വകുപ്പുകളില്ലെങ്കിലും റോഡ് സുരക്ഷ ഉറപ്പാക്കേണ്ടത് തങ്ങളുടെ കർത്തവ്യമെന്ന് പറയുന്നു. ഇക്കാര്യങ്ങളിൽ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറയുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more