1 GBP = 104.08

ദുബായ് മനുഷ്യക്കടത്ത്: നാല് പ്രതികൾക്ക് 10 വർഷം തടവ്

ദുബായ് മനുഷ്യക്കടത്ത്: നാല് പ്രതികൾക്ക് 10 വർഷം തടവ്

കൊച്ചി: ദുബായ് മനുഷ്യക്കടത്ത് കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ ഏഴ് പ്രതികളിൽ നാല് പേർക്ക് സി.ബി.ഐ കോടതി 10 വർഷം തടവും രണ്ടു ലക്ഷം രൂപ വീതം പിഴയും വിധിച്ചു. മുഖ്യപ്രതികളായ കെ.വി.സുരേഷ്, ലിസി സോജൻ, സേതു ലാൽ,​ എ.പി.മനീഷ് എന്നിവർക്കാണ് 10 വർഷം തടവ്. അനിൽ കുമാർ, ബിന്ദു, ശാന്ത എന്നിവർക്ക് ഏഴ് വർഷം തടവും 52,​000 രൂപ വീതം പിഴയും വിധിച്ചു.

സുധർമ്മൻ, വർഗീസ് റാഫേൽ, പി. കെ. കബീർ, സിറാജ്, പി. എ. റഫീഖ്, എസ്. മുസ്തഫ എന്നിവരെ വെറുതെ വിട്ടു. പ്രോസിക്യൂഷൻ ഭാഗത്ത് നിന്ന് 73 സാക്ഷികളെയും പ്രതിഭാഗത്ത് നിന്ന് ഏഴ് സാക്ഷികളെയും വിസ്തരിച്ചു.
മനുഷ്യക്കടത്ത് സംഘം ഷാർജയിലേക്കു കടത്തിയ കഴക്കൂട്ടം സ്വദേശിനി പെൺവാണിഭ സംഘത്തിന്റെ പിടിയിൽ നിന്ന് രക്ഷപ്പെട്ട് മുംബായിൽ എത്തിയതോടെയാണ് മനുഷ്യക്കടത്ത് പുറംലോകമറിഞ്ഞത്. തുടർന്ന് 2013 ൽ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം കേസുകൾ രജിസ്റ്റർ ചെയ്തു. പിന്നീട് അഞ്ച് കേസുകൾ സി.ബി.ഐയ്ക്ക് കൈമാറി. എയർപോർട്ടിലെ എമിഗ്രേഷൻ വിഭാഗത്തിലെ പൊലീസ് ഉദ്യോഗസ്ഥരും മറ്റ് ഉദ്യോഗസ്ഥരും സംഭവത്തിൽ പങ്കാളികളാണെന്നു തെളിഞ്ഞതോടെ കേസിന്റെ ഗൗരവം വർദ്ധിച്ചു. യുവതികളെ വീട്ടുജോലിക്ക് നല്ല വേതനം വാഗ്ദാനം ചെയ്താണു പ്രതികൾ വിദേശത്തേക്കു കടത്തിയത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more