1 GBP = 103.97
breaking news

മമ്മൂട്ടിയും ദുൽഖറും ചേർന്ന് 25 ലക്ഷം നൽകി

മമ്മൂട്ടിയും ദുൽഖറും ചേർന്ന് 25 ലക്ഷം നൽകി

കൊച്ചി: മഴക്കെടുതിയിലും വെള്ളപ്പൊക്കത്തിലും ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ നടൻ മമ്മൂട്ടിയും മകൻ ദുൽഖർ സൽമാനും ചേർന്ന് 25 ലക്ഷം രൂപ നൽകി. മമ്മൂട്ടി 15 ലക്ഷവും ദുൽഖർ 10 ലക്ഷം രൂപയുമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തത്. എറണാകുളം ജില്ലാ കളക്ടർ മുഹമ്മദ് വൈ സഫീറുള്ളയുടെ ചേംബറിലെത്തി മമ്മൂട്ടിയാണ് ചെക്കുകൾ കൈമാറിയത്. ദുരിതാശ്വാസ ക്യാംപുകൾ സന്ദർശിച്ചപ്പോഴുള്ള അനുഭവം മമ്മൂട്ടി കളക്ടറുമായി പങ്കുവെക്കുകയും ചെയ്തു.

തെന്നിന്ത്യൻ ചലച്ചിത്രമേഖലയിലെ നിരവധി താരങ്ങൾ കേരളത്തിലെ ദുരിതബാധിതരെ സഹായിക്കാൻ രംഗത്തെത്തിയിരുന്നു. കമൽഹാസൻ 25 ലക്ഷവും സൂര്യ-കാർത്തി എന്നിവർ ചേർന്ന് 25 ലക്ഷവും നൽകിയിരുന്നു. തമിഴ് അഭിനേതാക്കളുടെ സംഘടനയായ നടികർ സംഘവും തമിഴ് ടിവി ചാനലായ വിജയ് ടിവി, തെലുങ്ക് താരം വിജയ് എന്നിവരൊക്കെ ദുരിതാശ്വാസനിധിയിലേക്ക് സഹായധനം നൽകിയിരുന്നു.

മോഹൻലാൽ പ്രസിഡന്‍റായ താരസംഘടന അമ്മ 10 ലക്ഷം രൂപ നേരത്തെ കൈമാറിയിരുന്നു. എന്നാൽ അന്യഭാഷാ താരങ്ങൾ സഹായവുമായി രംഗത്തെത്തിയപ്പോഴും മലയാളി താരങ്ങളെ കാണാനില്ലെന്ന് സമൂഹമാധ്യമങ്ങളിൽ വിമർശനം ഉയർന്നിരുന്നു. അമ്മ പ്രസിഡന്‍റ് കൂടിയായ നടൻ മോഹൻലാൽ 25 ലക്ഷം രൂപ കൈമാറുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more