1 GBP = 103.12

കുറുപ്പ് എത്തുന്നു, ഒരു രാത്രി തിരുത്തിയ ആയുസിന്‍റെ ചരിത്രവുമായി

കുറുപ്പ് എത്തുന്നു, ഒരു രാത്രി തിരുത്തിയ ആയുസിന്‍റെ ചരിത്രവുമായി

കൊച്ചി: മലയാളത്തിന്‍റെ പ്രിയ ഡിക്യുവായ ദുൽഖർ സൽമാൻ സുകുമാര കുറുപ്പ് ആയി എത്തുന്നു. ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ദുൽഖർ സൽമാന് പിറന്നാൾ സമ്മാനമായി ഇന്നാണ് റിലീസ് ചെയ്തത്. ജിതിൻ കെ ജോസിന്‍റെ കഥയ്ക്ക് ഡാനിയേൽ സായൂജ് നായർ, കെ എസ് അരവിന്ദ് എന്നിവരാണ് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്.

ആരാണ് സുകുമാരക്കുറുപ്പ്

കേരളത്തിലെ കുപ്രസിദ്ധനായ പിടികിട്ടാപ്പുള്ളിയാണ് സുകുമാരക്കുറുപ്പ്. ഗൾഫിൽ ജോലി ചെയ്തിരുന്ന സുകുമാരക്കുറുപ്പ് ഇൻഷുറൻസ് പണം
തട്ടിയെടുക്കുന്നതിന് ആൾമാറി കൊലപാതകം നടത്തി താനാണ് മരിച്ചതെന്ന് വരുത്തി തീർക്കാൻ ശ്രമിച്ചെന്നതാണ് കേസ്. ഇതിനായി ചാക്കോ എന്നയാളെ കൊലപ്പെടുത്തുകയും ചെയ്തു. എന്നാൽ, ഈ കേസിൽ സുകുമാരക്കുറുപ്പിനെ ഇതുവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല.

സുകുമാരക്കുറുപ്പ് മരിച്ചെന്ന് ഒരു വിഭാഗം വിശ്വസിക്കുമ്പോൾ അതല്ല, കുറുപ്പ് വേഷം മാറി ജീവിച്ചിരിപ്പുണ്ടെന്നാണ് വേറൊരു വിഭാഗത്തിന്‍റെ വാദം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more