1 GBP = 103.87

ഡബ്ലിനിലെ കലാ മാമാങ്കത്തിന് മേയര്‍ തിരി തെളിക്കും, പ്രവേശനം സൗജന്യം

ഡബ്ലിനിലെ കലാ മാമാങ്കത്തിന് മേയര്‍ തിരി തെളിക്കും, പ്രവേശനം സൗജന്യം

ഡബ്ലിന്‍: വേള്‍ഡ് മലയാളീ കൌണ്‍സില്‍ അയര്‍ലണ്ട് പ്രോവിന്സ് ഒരുക്കുന്ന ഏഴാമത് ‘നൃത്താഞ്ജലി & കലോത്സവം’ -ന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാവുന്നു. ഇത്തവണ മത്സരാര്‍ത്ഥികളുടെ എണ്ണത്തിലും വര്‍ദ്ധനവ് ഉണ്ടായതിനാല്‍ എല്ലാ ഇനങ്ങളിലും ആവേശകരമായ മത്സരങ്ങളാവും രണ്ടു ദിവസങ്ങളിലായി കലയുടെ ഈ മാമാങ്കത്തില്‍ അരങ്ങേറുക.
നവംബര്‍ 4,5 (വെള്ളി, ശനി) തീയതികളിലായി ഗ്രിഫിത്ത് അവന്യുവിലുള്ള ‘Scoil Mhuire National Boys School’ വേദിയിലാണു മത്സരങ്ങള്‍ നടത്തപ്പെടുന്നത്.

ആദ്യ ദിവസം, വെള്ളിയാഴ്ച രാവിലെ 9.30 -ന് സീനിയര്‍ വിഭാഗം ഭരതനാട്യത്തോടെ നൃത്ത മത്സരങ്ങള്‍ ആരംഭിക്കുകയും തുടര്‍ന്ന് കുച്ചിപ്പുടി, മോഹിനിയാട്ടം തുടങ്ങിയ ഇനങ്ങളും ഉച്ചയ്ക്ക് ശേഷം ജനപ്രിയ ഇനമായ സിനിമാറ്റിക് നൃത്തത്തിന്റെ മത്സരങ്ങളും ഉണ്ടാവും. വൈകിട്ട് നാല് മണിക്ക് ഡബ്ലിന്‍ മേയര്‍ ഭദ്രദീപം കൊളുത്തി ‘നൃത്താഞ് ജലി & കലോത്സവം 2016’ ഔപചാരികമായി ഉത്ഘാടനം ചെയ്യും

ശനിയാഴ്ച രാവിലെ 9.30 മുതല്‍ കലോത്സവ മത്സര ഇനങ്ങള്‍ ആരംഭിക്കും. കലാഭവന്‍ മണിയുടെ ഓര്‍മ്മയില്‍ നാടന്‍ പാട്ട് മത്സരവും, ശ്രേഷ്ട ഭാഷ മലയാളത്തിലുള്ള അക്ഷരമെഴുത്തും , കത്തെഴുത്തും ഈ വര്‍ഷത്തെ പ്രത്യേക ഇനങ്ങളാണ്,

രണ്ടു ദിവസവും രാവിലെ ഒമ്പതു മുതല്‍ മത്സരാര്‍ത്ഥികള്‍ക്കുള്ള ചെസ്റ്റ് നമ്പറുകള്‍ വിതരണം ചെയ്യും.

മത്സരങ്ങളുടെ വിശദമായ സമയക്രമം നൃത്താഞ്ജലി വെബ്സൈറ്റില്‍ ലഭ്യമാണ്.

http://www.nrithanjali.com/misc/time_schedule.php

വിവിധ മേഖലകളില്‍ പ്രശസ്തരായ യുകെയിലെയും അയര്‍ലണ്ടിലെയും കലാകാരന്മാരുടെ പാനലാണ് വിധി നിര്‍ണ്ണയം നടത്തുക.സില്‍വര്‍ കിച്ചന്‍ ഒരുക്കുന്ന ഇന്ത്യന്‍ വിഭവങ്ങളുടെ ഫുഡ് സ്റ്റാളും മത്സര വേദിയുടെ സമീപം ഉണ്ടാവും.

ഇന്ത്യന്‍ നൃത്തത്തിന്റെയും കലകളുടെയും ഈ ഉത്സവത്തിന് പ്രവേശനം സൗജന്യമാണ്. 6 മുതല്‍ 18 വരെ പ്രായപരിധിയിലുള്ള ഇന്ത്യന്‍ വംശജരായ കുട്ടികളുടെയും യുവജനങ്ങളുടെയും പ്രകടനങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ ഏല്ലാ മലയാളികളെയും ഹാര്‍ദ്ദമായി ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.

Post Your Comments Here ( Click here for malayalam )

Press Esc to close
show more