1 GBP = 103.12

കോവിഡ് ബാധയെത്തുടർന്നു ദുബായിൽ വച്ച് മലയാളി മരണമടഞ്ഞു

കോവിഡ് ബാധയെത്തുടർന്നു ദുബായിൽ വച്ച് മലയാളി മരണമടഞ്ഞു

അര്‍ബുദ രോഗത്തിന് ചികിത്സയിലായിരുന്ന തൃശ്ശൂര്‍ കൈമപ്പമംഗലം മൂന്നുപീടിക സ്വദേശി തേപറന്പില്‍ പരീദാണ് മരിച്ചത്. ഇന്നലെ രാത്രിയോടു കൂടിയാണ് മരണ വിവരം ബന്ധുക്കള്‍ അറിയുന്നത്. മൂന്ന് ദിവസം മുമ്പാണ് ഇയാള്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചത്. തുടര്‍ന്ന് ദുബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മറ്റ് പല രോഗങ്ങള്‍ക്കും പരീദ് ദുബൈ റാശിദ് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. പത്ത് മാസം മുമ്പാണ് പരീദ് നാട്ടില്‍ നിന്നും മക്കളോടൊപ്പം ദുബൈയിലേക്ക് പോയത്. പരീദിന്റെ കുടുംബം നിലിവില്‍ ദുബൈയില്‍ നിരീക്ഷണത്തിലാണ്.

മൃതദേഹം പ്രോട്ടോകോള്‍ പ്രകാരം ദുബൈയില്‍ തന്നെ സംസ്കരിക്കും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more