1 GBP = 103.69
breaking news

നിക്ഷേപ സൗഹൃദ രാജ്യമായ ഇന്ത്യയിലേക്ക് ലോകരാജ്യങ്ങളെ ക്ഷണിച്ച് പ്രധാനമന്ത്രി

നിക്ഷേപ സൗഹൃദ രാജ്യമായ ഇന്ത്യയിലേക്ക് ലോകരാജ്യങ്ങളെ ക്ഷണിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി : നിക്ഷേപ സൗഹൃദ രാജ്യമായ ഇന്ത്യയിലേക്ക് ലോകരാജ്യങ്ങളെ ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദുബായിൽ നടക്കുന്ന എക്‌സിബിഷനിൽ ലോകത്തെ ഏറ്റവും മികച്ച പവിലിയനുകളുടെ ഒപ്പമാണ് ഇന്ത്യ പങ്കെടുക്കുന്നത്. ഇന്ത്യയിൽ എല്ലാ മേഖലകളിലും അവസരങ്ങൾ വർദ്ധിച്ചിരിക്കുകയാണെന്നും ലോകരാജ്യങ്ങളെ നിക്ഷേപത്തിനായി ക്ഷണിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

ഇന്ന് ലോകത്ത് എത്രയും വേഗത്തിൽ സമീപിക്കാൻ സാധിക്കുന്ന രാജ്യമായി ഇന്ത്യ മാറിയിരുക്കുകയാണ്. ലോകരാജ്യങ്ങൾ രാജ്യത്ത് നിക്ഷപം നടത്താൻ അവസരമൊരുക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ‘സാങ്കേതിക ഗവേഷണ രംഗത്ത് ഇന്ത്യ മുന്നേറിക്കൊണ്ടിരിക്കുകയാണ്. തുറന്ന പഠനത്തിനും തുറന്ന കാഴ്‌ച്ചപ്പാടുകൾക്കും മുന്നിൽ നിൽക്കുന്ന രാജ്യം വിദേശ രാജ്യങ്ങളിൽ നിന്നുള്ള നിക്ഷേപങ്ങൾക്കും അതേ മനോഭാവമാണ് പ്രകടിപ്പിക്കുന്നത്.

ഇന്ത്യയുടെ പൈതൃകവും വ്യാവസായിക രംഗത്തെ പുരോഗതിയുമാണ് രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്‌ക്കുള്ള പ്രധാന കാരണം. കഴിഞ്ഞ ഏഴ് വർഷത്തിനിടെ രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്‌ക്കായി നിരവധി പദ്ധതികൾ പുറത്തിറക്കിയിട്ടുണ്ട്’- പ്രധാനമന്ത്രി പറഞ്ഞു. ദുബായ് എക്‌സ്‌പോ 2020 ൽ ഇന്ത്യൻ പവിലിയന്റെ ഉദ്ഘാടനം ചടങ്ങിൽ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഎഇയും ദുബായുമായുള്ള ഇന്ത്യയുടെ ആഴമേറിയതും ചരിത്രപരവുമായ ബന്ധം ശക്തിപ്പെടുത്താൻ ഇത് സഹായകമാകുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more