1 GBP = 103.73
breaking news

രാജ്യത്ത് എല്ലാ ജില്ലകളിലും വെള്ളിയാഴ്ച ഡ്രൈറണ്‍; കേരളത്തിലിത് രണ്ടാംഘട്ടം

രാജ്യത്ത് എല്ലാ ജില്ലകളിലും വെള്ളിയാഴ്ച ഡ്രൈറണ്‍; കേരളത്തിലിത് രണ്ടാംഘട്ടം

ന്യൂഡല്‍ഹി: വാക്‌സിനേഷന് മുന്നോടിയായി രാജ്യം വീണ്ടും ഡ്രൈ റണ്ണിലേക്ക്‌. ജനുവരി എട്ടിന് നടക്കുന്ന ഡ്രൈ റണ്‍ 718 ജില്ലകളിലായാണ് സംഘടിപ്പിച്ചിരിക്കുന്നതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ജനുവരി 13ന് രാജ്യത്ത് വാക്‌സിന്‍ വിതരണം ആരംഭിക്കുമെന്ന് സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് മുന്നോടിയായി ഡ്രൈ റണ്‍ പൂര്‍ത്തിയാക്കാനാണ് നീക്കം.

വിവിധ സംസ്ഥാനങ്ങളിലെ ആരോഗ്യ മന്ത്രിമാരുമായി കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹര്‍ഷ് വര്‍ദ്ധന്‍ വ്യാഴാഴ്ച്ച യോഗം ചേരും. ജനുവരി എട്ടിന് നടത്തുന്നത് കൊവിഡ് വാക്‌സിന്റെ രാജ്യവ്യാപക ഡ്രൈ റണ്‍ ആയിരിക്കുമെന്ന് ആരോഗ്യ വകുപ്പ് വക്താവ് അറിയിച്ചു. എത്ര സെഷനുകളായാകും സംസ്ഥാനങ്ങളില്‍ ഡ്രൈ റണ്‍ നടത്തുക എന്നത് ആരോഗ്യ മന്ത്രിമാരുമായുള്ള യോഗത്തിന് ശേഷം മാത്രമേ വ്യക്തമാകുവെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ഡിസംബര്‍ 28, 29 തിയിതികളിലായാണ് രാജ്യത്ത് ആദ്യ ഘട്ട ഡ്രൈ റണ്‍ നടത്തിയിരുന്നത്. ആന്ധ്ര, ഗുജറാത്ത്, പഞ്ചാബ്, അസ്സം എന്നീ സംസ്ഥാനങ്ങളിലായാണ് ഇത് സംഘടിപ്പിച്ചിരുന്നത്. വാക്‌സിന്റെ രണ്ടാം ഘട്ട ഡ്രൈ റണ്‍ ജനുവരി രണ്ടിന് നടത്തിയിരുന്നു. രണ്ടാം ഘട്ടത്തില്‍ എല്ലാ സംസ്ഥാനങ്ങളിലും തന്നെ ഡ്രൈ റണ്‍ നടത്തിയിരുന്നു. ഇത്‌ വിജയകരമായതിനെ തുടര്‍ന്നാണ് രാജ്യം മൂന്നാം ഘട്ടത്തിലേക്ക് കടക്കുന്നത്. കൊവിഡ് വാക്‌സിന്‍ ഇന്റലിജന്‍സ് നെറ്റ്‌വര്‍ക്ക് വഴിയാണ് രണ്ടാം ഘട്ട ഡ്രൈ റണ്ണിനായി വാക്‌സിന്‍ എത്തിച്ച് നല്‍കിയിരുന്നത്. രണ്ടാം ഘട്ടത്തില്‍ ഇത് നടത്തിയിരുന്നത് സംസ്ഥാനങ്ങളിലെ ചില തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിലായായിരുന്നു. നടന്നതില്‍ വെച്ച് ഏറ്റവും വലിയ മോക്ക് ഡ്രില്ലാണ് ജനുവരി എട്ടിന് നടക്കാന്‍ പോകുന്നതെന്നും അധികൃതര്‍ അറിയിച്ചു.

ഡ്രൈ റണ്ണിനായി രാജ്യത്തെ 37 സര്‍ക്കാര്‍ മെഡിക്കല്‍ സ്‌റ്റോറുകളിലേക്കും വാക്‌സിനെത്തിക്കാനുള്ള തയ്യാറെടുപ്പുകള്‍ കേന്ദ്രം ഇതിനോടകം സ്വീകരിച്ചുകഴിഞ്ഞു. ശീതീകരിച്ച വാനുകളിലായാണ് വാക്‌സിന്‍ എത്തിച്ചുനല്‍കുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more