1 GBP = 104.18

വാഹനമോടിക്കുന്നവർക്ക് മുന്നറിയിപ്പ്: ഈ മരുന്ന് കഴിച്ചതിന് ശേഷം വാഹനമോടിക്കുന്നത് ചിലപ്പോൾ ക്രിമിനൽ റിക്കോർഡോ ലൈസൻസ് റദ്ദാക്കാലോ ആയിരിക്കും നേടിത്തരുന്നത്

വാഹനമോടിക്കുന്നവർക്ക് മുന്നറിയിപ്പ്: ഈ മരുന്ന് കഴിച്ചതിന് ശേഷം വാഹനമോടിക്കുന്നത് ചിലപ്പോൾ ക്രിമിനൽ റിക്കോർഡോ ലൈസൻസ് റദ്ദാക്കാലോ ആയിരിക്കും നേടിത്തരുന്നത്

ലണ്ടൻ: ബ്രിട്ടനിൽ അതിശൈത്യം മാറിത്തുടങ്ങിയിരിക്കുന്നു, വസന്തകാലത്തെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ് ബ്രിട്ടൻ. രണ്ടാഴ്ച്ച കൂടി കഴിയുമ്പോൾ ബ്രിട്ടനിൽ സ്പ്രിംഗ് ആരംഭിക്കുകയായി. ഐസും മഞ്ഞും കാറ്റും മഴയുമൊക്കെ മാറി വരുമ്പോൾ അടുത്ത പ്രശ്നം തുടങ്ങും. സ്പ്രിംഗ് ആരംഭിക്കുമ്പോൾ ജനങ്ങളെ ഏറ്റവുമധികം വലയ്ക്കുന്നത് ഹേ ഫീവർ കൊണ്ടുള്ള ശല്യമാണ്. ഹേ ഫീവറിനുള്ള മരുന്നുകൾ കോർണർ ഷോപ്പുകളിൽ പോലും ലഭ്യമാണ്. എന്നാൽ ആന്റിഹിസ്റ്റാമിൻസ് പോലുള്ള മരുന്നുകൾ ഉപയോഗിച്ചതിന് ശേഷം വാഹനമോടിക്കുന്നവർ കൂടുതൽ അപകടത്തിലേക്ക് നീങ്ങുന്നുവെന്ന് വിദഗ്ദർ പറയുന്നു. ഡ്രഗ് ഡ്രൈവിങ്ങിന് നിയമനടപടികളാകും ഇവർ നേരിടേണ്ടി വരുക.

ബ്രിട്ടനിൽ ഏകദേശം 18 മില്യൺ ആളുകളാണ് ഫേ ഫീവറിന്റെ പിടിയിൽ അകപ്പെടുന്നത്. മാർച്ച് ഇരുപതാണ് വസന്തകാലത്തിന്റെ ആദ്യ ദിനം. ഇത് ആരംഭിക്കുമ്പോൾ തന്നെ ബ്രിട്ടനിലെ മില്യൺ കണക്കിന് ഡ്രൈവർമാർക്ക് ആന്റിഹിസ്റ്റാമിൻസ് പോലുള്ള മരുന്നുകൾ ആവശ്യമായി വരും. ഇത് വാഹനമോടിക്കുന്നവർക്ക് ഏറെ പ്രശ്നങ്ങൾ സൃഷ്ടിക്കും. ഇവ ഉപയോഗിക്കുമ്പോൾ മയക്കം, ഓർക്കാനം, തലകറക്കം തുടങ്ങിയവ സൈഡ് എഫക്ട് ആയി ഉണ്ടാകും. പോലീസ് ചെക്ക് ചെയ്‌താൽ ഡ്രഗ് ഡ്രൈവിങ്ങിന്റെ ഗണത്തിലാകും ഇത്തരം കേസുകൾ പെടുത്തുക.

ഇത്തരം കേസുകളിൽ പിടിക്കപ്പെട്ടാൽ ഒരു വര്ഷം വരെ ലൈസൻസ് റദ്ദാക്കാലും പിഴയും ലഭിച്ചെക്കും, കൂടാതെ ആറു മാസം വരെ തടവും. ഇങ്ങനെ പിടിക്കപ്പെടുന്നവർക്ക് കാർ ഇൻഷുറൻസ് പ്രീമിയം വളരെ കൂടിയ നിരക്കിലോ ഇൻഷുറസ് നൽകുന്നത് നിരസിക്കുകയോ ചെയ്യാം. അമേരിക്ക പോലുള്ള രാജ്യങ്ങളിൽ ഡ്രൈവിംഗ് ചെയ്യാനുള്ള അനുമതി പോലും ഇത്തരക്കാർക്ക് ലഭിക്കില്ല.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more