1 GBP = 103.12

മദ്യത്തിനും മയക്കുമരുന്നിനുമുള്ള ചികിത്സാഫണ്ടില്‍ നാല് വര്‍ഷത്തിനിടെ 16 ശതമാനത്തിന്റെ വെട്ടിക്കുറയ്ക്കല്‍

മദ്യത്തിനും മയക്കുമരുന്നിനുമുള്ള ചികിത്സാഫണ്ടില്‍ നാല് വര്‍ഷത്തിനിടെ 16 ശതമാനത്തിന്റെ വെട്ടിക്കുറയ്ക്കല്‍

മദ്യത്തിനും മയക്കുമരുന്നിനും എതിരേയുള്ള ചികിത്സാ ഫണ്ടില്‍ കഴിഞ്ഞ നാല് വര്‍ഷത്തിനിടെ 16 ശതമാനത്തിന്റെ വെട്ടിക്കുറയ്ക്കല്‍ ഉണ്ടായതായി റിപ്പോര്‍ട്ട്. മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നത് മൂലമുള്ള അനാരോഗ്യം കാരണം മരിക്കുന്നവരുടെ എണ്ണത്തിലും കഴിഞ്ഞ നാല് വര്‍ഷത്തിനിടെ റെക്കോര്‍ഡ് വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. 2013 മുതല്‍ ലോക്കല്‍ കൗണ്‍സിലുകള്‍ ഈ ഇനത്തില്‍ ദശലക്ഷക്കണക്കിന് പൗണ്ടിന്റെ വെട്ടിക്കുറയ്ക്കലുകള്‍ നടത്തിയതായി വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകള്‍ വ്യക്തമാക്കുന്നു. മദ്യത്തിനും മയക്കുമരുന്നിനും അടിമകളായവരെ സാധാരണ ജീവിതത്തിലേക്ക് മടക്കികൊണ്ടുവരാനുള്ള ചികിത്സകള്‍ക്കായുള്ള ഫണ്ടാണ് ഇത്.

ഇംഗ്ലണ്ടിലെ 118 കൗണ്‍സിലുകള്‍ ഈ വര്‍ഷം 425 മില്യണ്‍ പൗണ്ട് ചെലവഴിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു. പബ്ലിക്ക് ഹെല്‍ത്ത് ഗ്രാന്റുകള്‍ ഉപയോഗിച്ചാണ് ഇത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇത് 535 മില്യണ്‍ പൗണ്ടായിരുന്നു. 15.5 ശതമാനത്തിന്റെ കുറവ്. ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സിന്റെ കണക്കുകള്‍ അനുസരിച്ച് ഇംഗ്ലണ്ടിലേയും വെയ്ല്‍സിലേയും മയക്കുമരുന്ന് ഉപയോഗിച്ചുള്ള മരണത്തില്‍ വന്‍ വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. 2016 ല്‍ മാത്രം മയക്കുമരുന്ന് അമിതമായി ഉപയോഗിച്ചത് മൂലം 3,744 പേര്‍ മരിച്ചതായി കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. തൊട്ടുമുന്നിലെ വര്‍ഷത്തേതിനേക്കാള്‍ 70 എണ്ണം കൂടുതലാണ് ഇത്. 1993 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്ക് കൂടിയാണ് ഇത്.

അമിത മദ്യപാനം മൂലം പ്രതിവര്‍ഷം ഒരു മില്യണ്‍ ആളുകള്‍ ആശുപത്രിയില്‍ ചികിത്സ തേടുന്നുണ്ടെന്ന് പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. 15 നും 49 നും ഇടയില്‍ പ്രായമുള്ളവരുടെ അനാരോഗ്യത്തിനും നേരത്തെയുള്ള മരണ നിരക്ക് കൂടുതിനും വൈകല്യങ്ങള്‍ക്കുമുള്ള പ്രധാനകാരണങ്ങളിലൊന്ന് അമിത മദ്യപാനമാണ് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മദ്യത്തിനും മയക്കുമരുന്നിനുമുള്ള ചികിത്സാഫണ്ട് വെട്ടിക്കുറയ്ക്കാന്‍ 2012 ല്‍ ഗവണ്‍മെന്റ് തീരുമാനമെടുത്തത് ഈ മേഖലയെ ദോഷകരമായി ബാധിച്ചിട്ടുണ്ടെന്ന് യുകെയിലെ പ്രമുഖ ഡീ അഡിക്ഷന്‍ സെന്ററായ യുകെ അഡിക്ഷന്‍ ട്രീറ്റ്‌മെന്റ് ചൂണ്ടിക്കാട്ടുന്നു.

2008 ലെ സാമ്പത്തികമാന്ദ്യത്തിന് ശേഷം മുന്‍നിര മാനസിക, ശാരീരിക സേവനകേന്ദ്രങ്ങള്‍ മയക്കുമരുന്നുമായി ബന്ധപ്പെട്ട സേവനങ്ങള്‍ വെട്ടിക്കുറച്ചത് ഈ മേകലയിലെ മരണസംഖ്യ വര്‍ദ്ധിക്കാന്‍ കാരണമായതായി ഗവണ്‍മെന്റിന്റെ അഡൈ്വസറി കൗണ്‍സില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more