1 GBP = 93.73
breaking news

മലയാളിയായ ഡോ.സുൽത്താൻ സബ്ജി (76) നിര്യാതനായി…

മലയാളിയായ ഡോ.സുൽത്താൻ സബ്ജി (76) നിര്യാതനായി…
40 വർഷക്കാലമായി യു കെ നിവാസിയും ലൂട്ടൻ മലയാളി മുസ്ലീം അസോസിയേഷൻ (ലുമ്മ) ചെയർമാനുമായ ഡോ.സുൽത്താൻ സബ്ജി (76) നിര്യാതനായി. കേംബ്രിഡ്ജ്  ഹോസ്പിറ്റലിൽ ശ്വസന സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന ഡോ.സുൽത്താൻ ഹൃദയ സ്തംഭനം മൂലമാണ് മരണമടഞ്ഞത്.
എറണാകുളം ആലുവ സ്വദേശിയായ ഡോ.സുൽത്താൻ 40 വർഷമായി യു കെയിൽ സ്ഥിരതാമസക്കാരനായിരുന്നു. യുകെയിൽ വിവിധ എൻ. എച്ച്.എസ് ഹോസ്പിറ്റലുകളിൽ ഡോക്ടറായി സേവനമനുഷ്ടിച്ചിരുന്ന ഡോക്ടർ റിട്ടയർമെൻ്റിന് ശേഷം കേംബ്രിഡ്ജിൽ വിശ്രമജീവിതം നയിച്ചു വരികയായിരുന്നു.
 യു കെയിലങ്ങോളമിങ്ങോളം വലിയ സൗഹൃദ വലയമുണ്ടായിരുന്ന ഡോ.സുൽത്താൻ യുകെയിലെ മലയാളി സമൂഹത്തിൻ്റെ ഉന്നതിക്കായി നിരവധി സാമൂഹ്യ പ്രവർത്തനങ്ങളിൽ മുൻ നിരയിൽ നിന്ന് പ്രവർത്തിച്ച് വരികയായിരുന്നു.
ഭാര്യ അഡ്വ.സകീന 2 മക്കളാണുള്ളത്. രണ്ടു പേരും യുകെയിൽ ഡോക്ടർമാരാണ്.
ഡോ. സുൽത്താൻ സബ്ജിയുടെ നിര്യാണത്തിൽ യുക്മ ദേശീയ സമിതി അനുശോചനം രേഖപ്പെടുത്തി. പരേതൻ്റെ നിര്യാണത്തിൽ  ദു:ഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more