1 GBP = 103.70

ഡ്രോണ്‍ ആക്രമണങ്ങള്‍ക്ക് തുടര്‍ച്ച ഉണ്ടാകുമെന്ന് മുന്നറിയിപ്പ്; കേരളത്തിലും തമിഴ്‌നാട്ടിലും അതീവ ജാഗ്രത നിര്‍ദേശം

ഡ്രോണ്‍ ആക്രമണങ്ങള്‍ക്ക് തുടര്‍ച്ച ഉണ്ടാകുമെന്ന് മുന്നറിയിപ്പ്; കേരളത്തിലും തമിഴ്‌നാട്ടിലും അതീവ ജാഗ്രത നിര്‍ദേശം

താലിബാൻ അടക്കമുള്ള സംഘടനകൾ ആക്രമണം നടത്താനുള്ള സാധ്യതകൾ രഹസ്യാന്വേഷണ വിഭാഗം തള്ളിക്കളയുന്നില്ല.

ന്യൂഡല്‍ഹി:  ജമ്മുകശ്മീർ ജൂൺ 27 ന് ഉണ്ടായ ഡ്രോണ്‍ ആക്രമണങ്ങൾക്ക് തുടർച്ച ഉണ്ടാകുമെന്ന മുന്നറിയിപ്പ് ആണ് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം നൽകുന്നത്. കശ്മീരിൽ തന്നെ വിവിധ ഇടങ്ങളിൽ ആയി അഞ്ചിലധികം ഡ്രോണുകൾ കൂടി കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ്  കേരളത്തിലും തമിഴ്നാട്ടിലും ജാഗ്രത നിർദ്ദേശം നൽകിയത്. തീവ്രവാദ സ്വഭാവമുള്ള സംഘടനകൾ ഡ്രോൺ ഉപയോഗിച്ച് സംസ്ഥാനങ്ങളിലേക്ക് നുഴഞ്ഞുകയറാനുള്ള സാധ്യതയാണ് കേന്ദ്ര ഏജൻസികൾ പങ്കുവെക്കുന്നത്. ഈ സാഹചര്യത്തിലാണ് അതീവജാഗ്രത പുലർത്തണമെന്ന് കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ തമിഴ്നാടിനും കേരളത്തിനും മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.

താലിബാൻ അടക്കമുള്ള സംഘടനകൾ ആക്രമണം നടത്താനുള്ള സാധ്യതകൾ രഹസ്യാന്വേഷണ വിഭാഗം തള്ളിക്കളയുന്നില്ല.

തീവ്രവാദസംഘടനകളുമായി ചേർന്ന് പ്രവർത്തിക്കാനായി കേരളത്തിൽ നിന്ന് സിറിയയിലേക്കും അഫ്ഗാനിസ്ഥിലേക്കും ആളുകൾ പോയതും ഏജൻസികൾ നിരീക്ഷിക്കുന്നുണ്ട്. കേരളത്തിന്റെ തെക്കൻ മേഖലകൾ കേന്ദ്രികരിച്ചാണ് സുരക്ഷ കൂടുതൽ ശക്തമാക്കാൻ നിർദേശം നൽകിയിട്ടുള്ളത്. ശ്രീലങ്കൻ തുറമുഖമായ അമ്പംതോറ ചൈനീസ് നിയന്ത്രണത്തിലേക്ക് മാറിയതും ജാഗ്രത നിർദേശത്തിനു കാരണമായിട്ടുണ്ട്.

കോന്നി, പത്തനാപുരം എന്നിവിടങ്ങളിൽ അടുത്തിടെ തീവ്രവാദ സംഘടനകളുടെ സാന്നിധ്യം കേന്ദ്ര ഏജൻസികൾ ഗൗരവമായിട്ടാണ് കാണുന്നത്. ദേശിയ അന്വേഷണ ഏജൻസി അടക്കം ഇതിന്റെ തുടർ നീക്കങ്ങൾ നിരീക്ഷിക്കുന്നുണ്ട്. കോയമ്പത്തൂർ, തിരുച്ചിറപ്പള്ളി, കന്യാകുമാരി, തമിഴ്നാട്ടിലെ മറ്റ് തെക്കൻ ജില്ലകളിലെ സംഘടനകളുടെ പ്രവർത്തനങ്ങളും ഏജൻസികൾ പരിശോധിക്കുന്നുണ്ട്. തമിഴ്നാട്ടിലേയും കേരളത്തിന്റേയും തെക്കൻ തീരദേശമേഖലയിൽ നാവികസേനയും തീരസുരക്ഷാസേനയും ജാഗ്രതയും നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്.

അതിനിടെ അങ്കമാലിയിൽ നിന്ന് മൂന്ന് ശ്രീലങ്കൻ സ്വദേശികളെ തമിഴ്നാട് Q ബ്രാഞ്ച് പിടികൂടിയിട്ടുണ്ട്. സംസ്ഥാന തീവ്രവാദ വിരുദ്ധ സേനയുടെ സഹായത്തോടെ ആണ് Q ബ്രാഞ്ച് നടപടി. മയക്ക്മരുന്ന് കടത്തിനാണ് ഇവരെ അറസ്റ്റ് ചെയ്തത് എങ്കിലും മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ കൂടുതൽ ചോദ്യം ചെയ്യൽ നടത്തും.

ജമ്മുകശ്മീരിലെ വ്യോമതാവളത്തിൽ ഞായറാഴ്ച ഉണ്ടായ ആക്രമണത്തിൽ ദേശിയ ഏജൻസികളുടെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.  ആക്രമണം നേരിട്ട് കണ്ട സുരക്ഷാ ഉദ്യോഗസ്ഥരിൽ നിന്ന് ഉൾപ്പെടെ അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.. ലഭ്യമായ തെളിവുകൾ അനുസരിച്ച് ലഷ്കർ ഈ തൊയ്ബയാണ് ആക്രമണത്തിനു പിന്നിൽ എന്നാണ് വിലയിരുത്തൽ. ആക്രമണത്തിന് ശേഷവും വ്യോമത്താവളത്തിന് സമീപം തുടർച്ചയായി ഡ്രോണുകൾ കണ്ടെത്തിയിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more