1 GBP = 104.00
breaking news

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ കാതോലിക്കാ ബാവായായും മലങ്കര മെത്രപ്പോലീത്തായായും നിയോഗിക്കപ്പെട്ട അഭിവന്ദ്യ ഡോ.മാത്യൂസ്‌ മാർ സേവേറിയോസ് മെത്രാപ്പൊലീത്ത തിരുമേനിക്ക് പ്രാർത്ഥനാശംസകൾ…

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ  കാതോലിക്കാ ബാവായായും മലങ്കര മെത്രപ്പോലീത്തായായും നിയോഗിക്കപ്പെട്ട അഭിവന്ദ്യ ഡോ.മാത്യൂസ്‌ മാർ സേവേറിയോസ് മെത്രാപ്പൊലീത്ത തിരുമേനിക്ക് പ്രാർത്ഥനാശംസകൾ…

പരുമല :- ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് ഓര്‍ത്തഡോക്സ് സഭ പരമാധ്യക്ഷന്‍. മലങ്കര ഓർത്തഡോക്സ് സഭാധ്യക്ഷനായി ഡോ. മാത്യൂസ് മാർ സേവേറിയോസിനെ തിരഞ്ഞെടുത്തു. പരുമല സെമിനാരി അങ്കണത്തിൽ ചേർന്ന മലങ്കര അസോസിയേഷൻ യോഗത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. നേരത്തേ, മാർ സേവേറിയോസിനെ പുതിയ കാതോലിക്കാ ബാവായായി സുന്നഹദോസ് നിർദേശിച്ചിരുന്നു. ഇതിന് മലങ്കര അസോസിയേഷൻ ഇന്നലെ ഔദ്യോഗിക അംഗീകാരം നൽകുകയായിരുന്നു. അടുത്തദിവസം തന്നെ വാഴിക്കലിനു നടപടികളുമുണ്ടാവും.

പരുമല പള്ളിയിലെ പ്രാർഥനയ്ക്ക് ശേഷം പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ നഗറിലേക്ക് ഘോഷയാത്രയ്ക്കു ശേഷം പ്രത്യേകം തയാറാക്കിയ അസോസിയേഷൻ നഗരിയിൽ എല്ലാ പ്രതിനിധികളും പ്രവേശിച്ച് യോഗവും തിരഞ്ഞെടുപ്പും നടത്തുകയായിരുന്നു. തിരഞ്ഞെടുപ്പ് ഫലം അസോസിയേഷൻ പ്രസിഡന്റ്‌ കുരിയക്കോസ് മാർ ക്ലിമ്മിസാണ് പ്രഖ്യാപിച്ചത്. തുടർന്ന് തീരുമാനം അസോസിയേഷൻ അംഗങ്ങൾ കയ്യടിയോടെ പാസ്സാക്കുകയും ആചാര വെടി മുഴക്കുകയും ചെയ്തു. തുടർന്ന് ഔദ്യോഗിക വേഷവും സ്ഥാന ചിഹ്നങ്ങളും നൽകി. സഭാധ്യക്ഷന്റെ പുതിയ പേര് നാളെ വാഴിക്കൽ ചടങ്ങിൽ പ്രഖ്യാപിക്കും. അഭിഷേക ചടങ്ങുകൾ തീരുമാനിക്കാൻ വൈകിട്ട് അഞ്ചിന് സുന്നഹദോസ് ചേരും

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more