1 GBP = 103.89

സതാംപ്ടണിലെ മേബ്രേ കിംഗ് വേ സ്പീഡ് ക്യാമറയിൽ കുടുങ്ങിയിട്ടുണ്ടോ??? റീഫണ്ടിന് അർഹതയുണ്ട്!! ക്യാമറ റീഡിങ്ങിൽ തകരാറുണ്ടെന്ന് പോലീസ്

സതാംപ്ടണിലെ മേബ്രേ കിംഗ് വേ സ്പീഡ് ക്യാമറയിൽ കുടുങ്ങിയിട്ടുണ്ടോ??? റീഫണ്ടിന് അർഹതയുണ്ട്!! ക്യാമറ റീഡിങ്ങിൽ തകരാറുണ്ടെന്ന് പോലീസ്

ബ്രിട്ടനിലെ ഏറ്റവും തിരക്കുള്ള സ്പീഡ് ക്യാമറഎന്നറിയപ്പെടുന്ന സതാംപ്ടണിലെ മേബ്രെ കിംഗ് വേ സ്പീഡ് ക്യാമറയിൽ ഇതിനകം തന്നെ കുടുങ്ങിയിട്ടുള്ളവർ അന്പത്തിനായിരത്തിലധികമാണ്. 5 മില്യൺ പൗണ്ട് പിഴ വരെ ഇതിനകം ചുമത്തിയതായി കണ്ടെത്തിയ പോലീസ് ക്യാമറ റീഡിങിൽ പിഴവുകളുള്ളതായി വെളിപ്പെടുത്തി.

സതാംപ്ടണിലെ മേബ്രേ കിംഗ് വേയിലെ 30mph സ്പീഡ് ക്യാമറ 2015 മുതൽ 2017 വരെയുള്ള കാലയളവിൽ 51,049 വാഹനമോടിച്ചവർക്കാണ് പിഴ ചുമത്തിയത്. പരമാവധി സമയത്ത് ആഴ്ചയിൽ 320 -ലധികം തവണ ക്യാമറ ക്ലിക്ക് ചെയ്തിട്ടുണ്ട്. ആ പ്രദേശത്തെ 30mph പരിധി കവിയുന്നതിനുള്ള ഏറ്റവും കുറഞ്ഞ പിഴ 100 പൗണ്ടാണ്. മൂന്ന് വർഷ കാലയളവിൽ ഡ്രൈവർമാരിൽ നിന്ന് 5.1 മില്യണിലധികം പിഴ ഈടാക്കിയിട്ടുണ്ട്.

എന്നാൽ ‘ഉയർന്ന ഫ്ലാറ്റ് റിയർ’ ഉള്ള വാഹനങ്ങൾക്ക് ‘സ്പീഡ് -ബസ്റ്റിംഗ് ക്യാമറ’ തെറ്റായ റീഡിംഗുകൾ റെക്കോർഡ് ചെയ്യുന്നുണ്ടെന്ന് ഹാംഷെയർ പോലീസ് സമ്മതിച്ചു. ഈ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ, ആയിരക്കണക്കിന് ഡ്രൈവർമാർക്ക് റീഫണ്ടിന് അർഹതയുണ്ടെന്ന് പോലീസ് പറയുന്നു.

എസ്‌യുവികൾ, വാനുകൾ, മോട്ടോർഹോമുകൾ, ലോറികൾ ഉൾപ്പെടെയുള്ള ഉയർന്ന വാഹനമോടിക്കുന്നവർ വേഗതപരിധിക്കുള്ളിൽ തന്നെയാണെങ്കിലും തെറ്റായ ക്യാമറ റീഡിങ്ങുകളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അത്തരം നോട്ടീസുകൾ ലഭിച്ചിട്ടുള്ളവർക്ക് പിഴയടച്ച മുഴുവൻ തുകയും തിരികെ നൽകണമെന്ന് മോട്ടോർ വാഹന ഉപയോക്താക്കളുടെ സഘടന ആവശ്യപ്പെട്ടു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more