1 GBP = 103.87

വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ കൈകാര്യം ചെയ്യുന്നവർക്ക് 200 പൗണ്ട് പിഴയും ആറു പെനാൽറ്റി പോയിന്റുകളും

വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ കൈകാര്യം ചെയ്യുന്നവർക്ക് 200 പൗണ്ട് പിഴയും ആറു പെനാൽറ്റി പോയിന്റുകളും

ലണ്ടൻ: വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ കൈകാര്യം ചെയ്യുന്നത് പിടിക്കപ്പെടുന്ന ഡ്രൈവർമാർക്ക് 200 പൗണ്ട് പിഴയും അവരുടെ ലൈസൻസിന് ആറ് പെനാൽറ്റി പോയിന്റുകളും സർക്കാർ കൊണ്ടുവന്ന പുതിയ കർശന നിയമങ്ങൾ പ്രകാരം ഇന്ന് മുതൽ ലഭിക്കും.

സ്‌ക്രീനിൽ സ്‌പർശിക്കുന്നത് മുതൽ മ്യൂസിക് പ്ലേലിസ്റ്റ് സ്‌ക്രോൾ ചെയ്യുക, ഇന്റർനെറ്റ് ബ്രൗസ് ചെയ്യുക, ഫോട്ടോ എടുക്കുക, മൊബൈൽ ഗെയിം കളിക്കുക എന്നിങ്ങനെ ഏതുവിധേനയും ഫോൺ കൈകാര്യം ചെയ്യുന്നത് ഇപ്പോൾ കർശനമായി നിരോധിച്ചിരിക്കുന്നു, ചുവപ്പ് ട്രാഫിക് ലൈറ്റിൽ നിർത്തുമ്പോഴോ ട്രാഫിക്കിൽ കുടുങ്ങിപ്പോകുമ്പോഴോ ഈ നിയമങ്ങൾ ബാധകമാണ്.

ഹാൻഡ്‌സ് ഫ്രീ കോളുകൾ ഇപ്പോഴും അനുവദനീയമാണെങ്കിലും, സുരക്ഷിതമായ സ്ഥലമായിരിക്കണം. അടിയന്തര സേവനങ്ങളിലേക്ക് കോളുകൾ വിളിക്കുന്നതിനും ആപ്പിൾ പേ പോലുള്ള ഫാസ്റ്റ് ഫുഡ് ഡ്രൈവ് വഴിയുള്ള കോൺടാക്റ്റ്‌ലെസ് പേയ്‌മെന്റുകൾ ഉപയോഗിക്കുന്നതിനും ടോൾ അടയ്ക്കുന്നതിനും മാത്രമാണ് ഒഴിവാക്കലുകൾ.

താഴെപ്പറയുന്ന ഏതെങ്കിലും കാരണത്താൽ ഫോൺ കൈകാര്യം ചെയ്യുന്നതിന് ഡ്രൈവർമാർക്ക് കുറഞ്ഞത് £200 പിഴയും 6 പോയിന്റുകളും ലഭിക്കും

  • സ്‌ക്രീൻ ഇല്യൂമിനേറ്റ് ചെയ്യുക
  • സമയം പരിശോധിക്കുക
  • നോട്ടിഫിക്കേഷനുകൾ പരിശോധിക്കുക
  • ഫോൺ അൺലോക്ക് ചെയ്യുക
  • ഒരു ടെലിഫോൺ അല്ലെങ്കിൽ ഇന്റർനെറ്റ് അടിസ്ഥാനമാക്കിയുള്ള കോൾ വിളിക്കുക, സ്വീകരിക്കുക, അല്ലെങ്കിൽ നിരസിക്കുക
  • ടൈപ്പിംഗ് മെസ്സേജോ വോയിസ് മെസ്സേജോ ആയ ഉള്ളടക്കം അയയ്ക്കുക, സ്വീകരിക്കുക അല്ലെങ്കിൽ അപ്‌ലോഡ് ചെയ്യുക
  • ഒരു ഫോട്ടോയോ വീഡിയോയോ അയയ്ക്കുക, സ്വീകരിക്കുക അല്ലെങ്കിൽ അപ്‌ലോഡ് ചെയ്യുക
  • ക്യാമറ, വീഡിയോ അല്ലെങ്കിൽ ശബ്ദ റെക്കോർഡിംഗ് പ്രവർത്തനം ഉപയോഗിക്കുന്നു
  • ടെക്സ്റ്റ് മെസ്സേജ് തയ്യാറാക്കുക
  • സ്റ്റോർ ചെയ്തിരിക്കുന്ന ഡോക്കുമെന്റുകൾ, പുസ്‌തകങ്ങൾ, ഓഡിയോ ഫയലുകൾ, ഫോട്ടോകൾ, വീഡിയോകൾ, സിനിമകൾ, പ്ലേലിസ്റ്റുകൾ, കുറിപ്പുകൾ അല്ലെങ്കിൽ സന്ദേശങ്ങൾ എന്നിങ്ങനെ സംഭരിച്ചിരിക്കുന്ന ഏതെങ്കിലും ഡാറ്റ ആക്‌സസ് ചെയ്യുക.
  • ആപ്ലിക്കേഷൻ ആക്സസ് ചെയ്യുക
  • ഇന്റർനെറ്റ് ആക്സസ് ചെയ്യുക

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more