1 GBP = 104.05

നടുറോഡിൽ കാറിന്‍റെ മിറർ തല്ലിത്തകർത്ത് ദ്രാവിഡ്​; വിഡിയോ പങ്കുവെച്ച്​ കോഹ്​ലി

നടുറോഡിൽ കാറിന്‍റെ മിറർ തല്ലിത്തകർത്ത് ദ്രാവിഡ്​; വിഡിയോ പങ്കുവെച്ച്​ കോഹ്​ലി

ഇന്ത്യൻ ക്രിക്കറ്റിലെ ശാന്തസ്വഭാവക്കാരനാണ്​ മുൻ ക്യാപ്​റ്റനും ഇപ്പോൾ പരിശീലകനുമായ രാഹുൽ ദ്രാവിഡ്​. എന്തൊക്കെ പ്രകോപനമുണ്ടായാലും ശാന്തത കൈവിടാ​ത്ത ദ്രാവിഡിന്‍റെ മറ്റൊരു മുഖമാണ്​ ഇന്ത്യൻ ടീം ക്യാപ്​റ്റൻ വിരാട്​ കോഹ്​ലി പങ്കുവെച്ച വിഡിയോയിലുള്ളത്​. ട്രാഫിക് ജാമിൽ കുടുങ്ങിയ ദ്രാവിഡ്​ ഒപ്പമുള്ള കാറുകളിലെ ആളുകളെ ചീത്ത പറയുന്നതും സമീപത്തുള്ള കാറിന്‍റെ റിയർ വ്യു മിറർ തല്ലി തകർക്കുന്നതുമാണ്​ വിഡിയോയിലുള്ളത്​.

വിഡിയോ കണ്ട ദ്രാവിഡ് ആരാധകരെല്ലാം ആദ്യമൊന്ന്​ ഞെട്ടി. തങ്ങളുടെ മാന്യനായ കളിക്കാരന്​ എന്തുപറ്റിയെന്നായിരുന്നു അവർ ആദ്യം ചിന്തിച്ചത്​. പിന്നീട്​ യഥാർഥത്തിൽ നടന്നതല്ല, ദ്രാവിഡ്​ അഭിനയിച്ച ഒരു ക്രെഡിറ്റ്​ കാർഡിന്‍റെ പരസ്യമാണ്​ വിരാട്​ കോഹ്​ലി പങ്കുവെച്ചതെന്ന്​ മനസിലായത്​.

ക്രെഡ്​ എന്ന കമ്പനിക്ക്​ വേണ്ടിയാണ്​ ദ്രാവിഡിന്‍റെ പരസ്യചിത്രീകരണം. എന്തായാലും സമൂഹമാധ്യമങ്ങളിൽ ദ്രാവിഡിന്‍റെ പരസ്യം വൈറലാവുകയാണ്​.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more