1 GBP = 103.96

അണ്ടര്‍ 19 ലോകകപ്പ്‌ ; അവാര്‍ഡില്‍ അസംതൃപ്തി, അസമത്വം ഒഴിവാക്കണമെന്ന്‌ ദ്രാവിഡ്‌

അണ്ടര്‍ 19 ലോകകപ്പ്‌ ; അവാര്‍ഡില്‍ അസംതൃപ്തി, അസമത്വം ഒഴിവാക്കണമെന്ന്‌ ദ്രാവിഡ്‌

ന്യൂഡല്‍ഹി: ചരിത്ര വിജയമാണ് ഇന്ത്യന്‍ കൗമാരനിര ന്യൂസിലാന്‍ഡില്‍ നടന്ന മത്സരത്തില്‍ നേടിയത്. ഓസ്‌ട്രേലിയയെ തകര്‍ത്ത് നാലാമതും യുവനിര ലോകകിരീടം സ്വന്തമാക്കി. രാഹുല്‍ ദ്രാവിഡിന്റെ പരിശീലനത്തിലും പ്രിത്വി ഷായുടെ നേതൃത്വത്തിലുമാണ് ഇന്ത്യ കളത്തിലിറങ്ങിയത്.

വിജയത്തില്‍ ടീമംഗങ്ങള്‍ക്കുള്ള ക്യാഷ് അവാര്‍ഡുകള്‍ ബിസിസിഐ പ്രഖ്യാപിച്ചിരുന്നു. പരിശീലകനായ ദ്രാവിഡിന് 50 ലക്ഷവും ഓരോ കളിക്കാര്‍ക്കും 30 ലക്ഷം രൂപ വീതവും കളിയെ പിന്‍തുണച്ചവര്‍ക്ക് 20 ലക്ഷം രൂപ വീതവുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

എന്നാല്‍, ഇതിനെ വിമര്‍ശിക്കുകയാണ് ദ്രാവിഡ്. ക്യാഷ് അവാര്‍ഡുകള്‍ നല്‍കുന്നതില്‍ അസമത്വം ഉണ്ടാകരുതെന്നും എല്ലാവരും മത്സരത്തിന്റെ വിജയത്തിനായി കഠിനാധ്വാനം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാവര്‍ക്കും തുല്യ പരിഗണന നല്‍കണമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

ഇന്ത്യന്‍ വിജയത്തിന് ശേഷം മികച്ച പരിശീലകന്‍ എന്ന നിലയില്‍ കൂടുതല്‍ ശ്രദ്ധ നേടാന്‍ ദ്രാവിഡിന് സാധിച്ചു.
അതേസമയം വിജയം കൈവരിച്ച് നാട്ടിലെത്തിയ ടീമംഗങ്ങള്‍ക്ക് വലിയ സ്വീകരണമാണ് മുബൈ എയര്‍പോര്‍ട്ടില്‍ ആരാധകര്‍ നല്‍കിയത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more