1 GBP = 103.97

ദു:ഖശനിയാഴ്ചയുടെ അവസാന സമയങ്ങളിൽ യാത്രയായത് ഡോ.അമീറുദ്ദീൻ…. വീണ്ടും കോവിഡ് മരണം….

ദു:ഖശനിയാഴ്ചയുടെ അവസാന സമയങ്ങളിൽ യാത്രയായത് ഡോ.അമീറുദ്ദീൻ…. വീണ്ടും കോവിഡ് മരണം….
വൂൾവർഹാംപ്റ്റൺ:- ലോകമെങ്ങും ക്രൈസ്തവർ പ്രത്യാശയുടെ ഉയിർപ്പിലേക്ക് പ്രവേശിക്കുമ്പോൾ ദുഃഖശനിയുടെ അവസാന മണിക്കൂറുകളിൽ വീണ്ടും ദുഃഖം സമ്മാനിച്ചുകൊണ്ട് മരണത്തിൻ്റെ തേരോട്ടം. ഇന്നലെ മരണത്തിന് അടിയറവു പറഞ്ഞത് വൂൾവർഹാംപ്റ്റണിലുള്ള ഡോ.അമീറുദ്ധീൻ (72) ആണ്. തിരുവനന്തപുരം സ്വദേശിയായ ഡോ. ആമിറുദ്ദീൻ സാഹിബ് 1970 മുതൽ യുകെയിൽ ജി പി യായി സേവനമനുഷ്ടിച്ച് വരികയായിരുന്നു. ദീർഘകാലത്തെ സേവനത്തിന് ശേഷം NHS ൽ നിന്നും വിരമിച്ച ശേഷം കുടുംബത്തോടൊപ്പം വിശ്രമജീവിതം നയിച്ചു വരികയായിരുന്നു. ഭാര്യ ഹസീന. നദീം, നബീൽ എന്നിവരാണ് മക്കൾ.രണ്ട് മക്കളിൽ ഒരാൾ യുകെയിൽ ഡോക്ടറായി ജോലി ചെയ്യുന്നു.
കൊറോണ രോഗം വ്യാപിച്ചപ്പോൾ ഡോ. അമീറുദ്ധീൻ പാർട്ട് ടൈം ആയി ജോലിയിൽ പ്രവേശിച്ചതാണ്. ഇതിനിടയിൽ ഡോക്ടർക്കും കോവിഡ് രോഗം ബാധിക്കുകയായിരുന്നു. തുടർന്ന് മൂന്നാഴ്ചയായി ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന ഡോക്ടറെ രണ്ടാഴ്ച മുൻപാണ് വെൻ്റിലേറ്ററിൽ പ്രവേശിപ്പിച്ചത്.
ഡോക്ടർ അമീറുദ്ധീൻ്റെ മരണത്തിൽ യുക്മ ദേശീയ സമിതി അഗാഥമായ ദു:ഖം രേഖപ്പെടുത്തി. പരേതൻ്റെ നിര്യാണത്തിൽ ദുഃഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more