1 GBP = 104.17

ബോൾട്ടണിലെ ആദ്യ മലയാളി ഡോ. വർഗ്ഗീസ് ചിറക്കൽ നിര്യാതനായി. ആദരാഞ്ജലികളോടെ ബോൾട്ടൺ മലയാളി സമൂഹം.

ബോൾട്ടണിലെ ആദ്യ മലയാളി ഡോ. വർഗ്ഗീസ് ചിറക്കൽ നിര്യാതനായി. ആദരാഞ്ജലികളോടെ ബോൾട്ടൺ മലയാളി സമൂഹം.

ബോൾട്ടണിലെ ആദ്യ മലയാളി ഡോ. വർഗ്ഗീസ് മാത്യു ചിറക്കൽ (80) നിര്യാതനായി. നാല്‌പത്തിയേഴ് വർഷങ്ങൾക്ക് മുൻപ് യുകെയിൽ എത്തിയ ഡോ. വർഗ്ഗീസ് തൊടുപുഴ, കൊന്നത്തടി സ്വദേശിയാണ്. ഡോക്ടറുടെ ഭാര്യ ഡോ. ഗ്രേസി ഐപ്പ് മൂവാറ്റുപുഴ പിട്ടാപ്പിള്ളിൽ കുടുംബാംഗമാണ്. മക്കൾ – സുനിൽ വർഗ്ഗീസ് (ഐ.ടി. എൻജിനീയർ), ബോബി വർഗ്ഗീസ് (ഒഫ്താൽമോളജിസ്റ്റ്).
മരുമക്കൾ – സിൽവിയ, പ്രിറ്റി.

അമേരിക്കയിലെ കാലിഫോർണിയയിലുള്ള ജോയി മാത്യു, ത്രേസ്സിമ്മ മാത്യു, ന്യൂയോർക്കിലുള്ള അൽഫോൻസ, കേരളത്തിൽ അടിമാലിയിലുള്ള ഏലിയാമ്മ എന്നിവരാണ് ഡോക്ടറുടെ സഹോദരങ്ങൾ.

ചെറിയൊരു വീഴ്ചയെ തുടർന്ന് ബോൾട്ടൺ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന ഡോ. വർഗ്ഗീസിന്റെ ആകസ്മിക നിര്യാണത്തിന്റെ ഞെട്ടലിലാണ് കുടുംബാംഗങ്ങളും ബോൾട്ടൺ മലയാളി സമൂഹവും. കഴിഞ്ഞ നാല്പത്തിരണ്ട് വർഷമായി ബോൾട്ടണിൽ ജീവിക്കുന്ന ഡോക്ടറുടെ കുടുംബം കോവിഡ് സമയം വരെ ബോൾട്ടൺ സീറോ മലബാർ മിഷനിലും ബോൾട്ടൺ മലയാളി അസ്സോസ്സിയേഷൻ പരിപാടികളിലും സജീവമായിരുന്നു. ബോൾട്ടൺ സെൻറ്. ആൻസ് മിഷൻ വികാരി ഫാ. ജോൺ പുളിന്താനത്തിന്റെ നേതൃത്വത്തിൽ പരേതന്റെ ഭവനത്തിൽ പ്രത്യേക പ്രാർത്ഥനാശുശ്രൂഷകൾ നടന്നു. BMA പ്രസിഡൻറ് അനിയൻകുഞ്ഞ് സഖറിയ, സെൻറ്. ആൻസ് മിഷൻ ട്രസ്റ്റി ജോമി സേവ്യർ എന്നിവരുടെ നേതൃത്വത്തിൽ ബോൾട്ടൺ മലയാളികൾ കുടുംബത്തിന് ആവശ്യമായ സഹായസഹകരണങ്ങൾ നൽകി കുടുംബത്തോട് ഒപ്പമുണ്ട്.

ഡോ. വർഗ്ഗീസിന്റെ ആകസ്മിക നിര്യാണത്തിൽ യുക്‌മ ദേശീയ പ്രസിഡന്റ് ഡോ. ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യൻ ജോർജ്ജ്, ട്രഷറർ ഡിക്സ് ജോർജ്ജ്, വൈസ് പ്രസിഡൻറ് ഷീജോ വർഗ്ഗീസ്‌, പി.ആർ.ഒ അലക്സ് വർഗ്ഗീസ്‌, ദേശീയ സമിതിയംഗം ജാക്സൺ തോമസ്, നോർത്ത് വെസ്റ്റ് റീജിയൻ പ്രസിഡൻറ് ബിജു പീറ്റർ, സെക്രട്ടറി ബെന്നി ജോസഫ്, ട്രഷറർ ബിജു മൈക്കിൾ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. കുടുംബാംഗങ്ങളുടെ ദു:ഖത്തിൽ യുക്മ ന്യൂസും പങ്ക് ചേരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more