1 GBP = 104.24

ഇന്ത്യൻ ഡോക്ടർക്ക് ജോലിയിൽ തിരികെ പ്രവേശിക്കാൻ പച്ചക്കൊടി; പ്രസവത്തിനിടയിൽ ഉടലും തലയും വേർപെട്ട് കുഞ്ഞു മരിക്കാനിടയായ സംഭവത്തിൽ ഡോക്ടറെ കുറ്റവിമുക്തയാക്കി

ഇന്ത്യൻ ഡോക്ടർക്ക് ജോലിയിൽ തിരികെ പ്രവേശിക്കാൻ പച്ചക്കൊടി; പ്രസവത്തിനിടയിൽ ഉടലും തലയും വേർപെട്ട് കുഞ്ഞു മരിക്കാനിടയായ സംഭവത്തിൽ ഡോക്ടറെ കുറ്റവിമുക്തയാക്കി

പ്രസവത്തിനിടെ തലയും ഉടലും വേര്‍പ്പെട്ട് ഒരു കുഞ്ഞ് മരിക്കുകയെന്നത് രാജ്യത്തെ ഞെട്ടിച്ച സംഭവം തന്നെയാണ്. എന്നാല്‍ നല്ല ഉദ്ദേശത്തില്‍ ചെയ്ത സംഭവം തിരിച്ചടിക്കുമെന്ന് ആ ഡോക്ടര്‍ തീരെ പ്രതീക്ഷിച്ചിരുന്നില്ലെന്ന വാദം മാഞ്ചസ്റ്റര്‍ മെഡിക്കല്‍ പ്രാക്ടീഷനേഴ്‌സ് ട്രിബ്യൂണല്‍ സര്‍വ്വീസ് അംഗീകരിച്ചതോടെ ഇന്ത്യന്‍ ഡോക്ടര്‍ വൈഷ്ണവി ലക്ഷ്മണ് പുതുജീവന്‍. പ്രൊഫഷണില്‍ നിന്നും വിലക്ക് പ്രതീക്ഷിച്ച് ഇരിക്കവെയാണ് ഡോക്ടര്‍ക്ക് പ്രാക്ടീസ് ചെയ്യാനുള്ള യോഗ്യതക്കുറവൊന്നും ഇല്ലെന്ന് സര്‍വ്വീസ് വ്യക്തമാക്കിയത്. ഇതോടെ എന്‍എച്ച്എസ് സീനിയര്‍ ഗൈനക്കോളജിസ്റ്റായി പുതിയൊരു ആശുപത്രിയില്‍ സേവനത്തിനെത്താന്‍ ഇവര്‍ കഴിയും.

കുഞ്ഞിനെ സിസേറിയനിലൂടെ പുറത്തെടുക്കാതെ സ്വാഭാവിക പ്രസവമാക്കാന്‍ ശ്രമിച്ച ഡോ. വൈഷ്ണവിയുടെ നടപടിയാണ് മരണകാരണമെന്ന് സര്‍വ്വീസ് ഇന്നലെ കണ്ടെത്തിയിരുന്നു. എന്നാല്‍ സിസേറിയന്‍ നടത്തിയാലും കുഞ്ഞിനെ ജീവനോടെ ലഭിക്കുമായിരുന്നില്ലെന്നാണ് ഇന്ത്യന്‍ ഡോക്ടര്‍ വാദിച്ചത്. ഇത് ട്രിബ്യൂണല്‍ സമ്മതിക്കുകയും ചെയ്തു. കൂടാതെ കുഞ്ഞിന്റെ തല വേര്‍പ്പെടുന്നതിന് മുന്‍പ് തന്നെ മരണം സംഭവിച്ചിരുന്നതായും കരുതുന്നു. 

ഈ വാദമുഖങ്ങള്‍ അംഗീകരിച്ച് കൊണ്ടാണ് ഇന്ത്യന്‍ ഡോക്ടര്‍ക്ക് ജോലിയില്‍ തിരികെയെത്താന്‍ സര്‍വ്വീസ് അനുമതി നല്‍കിയത്. സ്വാഭാവിക പ്രസവം നടത്താന്‍ ശ്രമിച്ചത് ഒരു വീഴ്ചയാണെങ്കിലും അത് അത്ര ഗുരുതരമല്ലെന്ന നിലപാടാണ് അന്തിമവിധിയില്‍ സ്വീകരിച്ചത്. പറ്റിപ്പോയ തെറ്റ് സ്ഥിരമായി സംഭവിക്കുന്നതുമല്ല. സാഹചര്യങ്ങളില്‍ എടുത്ത തീരുമാനത്തിലെ പിശക് മാത്രമാണ്. പ്രസവത്തിലുടനീളം അമ്മയുടെയും കുഞ്ഞിന്റെയും ഗുണമാണ് ഡോക്ടര്‍ ശ്രദ്ധിച്ചതെന്ന കാര്യത്തിലും ട്രിബ്യൂണലിന് തൃപ്തിയുണ്ട്. സംഭവിച്ച കാര്യങ്ങളില്‍ വൈഷ്ണവി ക്ഷമ രേഖപ്പെടുത്തിയിട്ടുണ്ട്.

കൂടാതെ തന്റെ തെറ്റുകള്‍ ഇവര്‍ മറ്റുള്ളവരുടെ മേല്‍ ചാര്‍ത്തിയില്ല, ഇത് ചെറുതായി കണ്ടതുമില്ല. അതുകൊണ്ട് തന്നെ താക്കീതോ, മെഡിക്കല്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കലോ ആവശ്യമില്ലെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more