1 GBP = 104.37
breaking news

കേരള കോൺഗ്രസ്സ് ചെയർമാൻ പി.ജെ. ജോസഫിന്റെ ഭാര്യ ഡോ. ശാന്ത ജോസഫ്‌ അന്തരിച്ചു.

കേരള കോൺഗ്രസ്സ് ചെയർമാൻ പി.ജെ. ജോസഫിന്റെ ഭാര്യ ഡോ. ശാന്ത ജോസഫ്‌ അന്തരിച്ചു.

കേരള കോൺഗ്രസ്സ് ചെയർമാനും മുൻ മന്ത്രിയുമായ പി.ജെ. ജോസഫിന്റെ ഭാര്യ ഡോ. ശാന്ത ജോസഫ് (73) നിര്യാതയായി. ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടറായി ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ച ഡോ. ശാന്ത ദീർഘകാലമായി അർബുദ രോഗം ബാധിച്ച് ചികിത്സയിൽ ആയിരുന്നു. തൊടുപുഴ ചാഴികാട്ട് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.

അപ്പു (കേരള കോൺഗ്രസ്സ് സ്റ്റിയറിംഗ് കമ്മിറ്റി അംഗം), യമുന, ആൻറണി, പരേതനായ ജോമോൻ എന്നിവരാണ് മക്കൾ. അനു (അസോഷ്യേറ്റ് പ്രഫസർ, വിശ്വജ്യോതി എഞ്ചിനീയറിംഗ് കോളേജ്, വാഴക്കുളം), ഡോ.ജോ (മൌണ്ട് സീയോൺ മെഡിക്കൽ കോളേജ്, കോഴഞ്ചേരി), ഉഷ എന്നിവരാണ് മരുമക്കൾ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more