1 GBP = 103.91

ഫാക്കൽറ്റി ഓഫ് ഇന്റെൻസീവ് കെയർ മെഡിസിന്റെ ഫെല്ലോഷിപ്പ് പുരസ്‌കാരം നേടി യുക്മ സൗത്ത് വെസ്റ്റ് റീജിയണൽ പ്രസിഡൻ്റ് ഡോ ബിജു പെരിങ്ങത്തറ

ഫാക്കൽറ്റി ഓഫ് ഇന്റെൻസീവ് കെയർ മെഡിസിന്റെ ഫെല്ലോഷിപ്പ് പുരസ്‌കാരം നേടി യുക്മ സൗത്ത് വെസ്റ്റ് റീജിയണൽ പ്രസിഡൻ്റ് ഡോ ബിജു പെരിങ്ങത്തറ

ഗ്ലോസ്റ്റെർഷെയർ: യുകെ മലയാളികൾക്കിടയിൽ ചിരപരിചിതനും യുക്മ സൗത്ത് വെസ്റ്റ് റീജിയണൽ പ്രസിഡന്റുമായ ഡോ ബിജു ബിജു പെരിങ്ങത്തറക്ക് ഫാക്കൽറ്റി ഓഫ് ഇന്റെൻസീവ് കെയർ മെഡിസിന്റെ ഫെല്ലോഷിപ്പ് പുരസ്‌കാരം. ബിർമിംഗ്ഹാമിലെ റോയൽ ഓർത്തോപീഡിയാക് എൻ എച്ച് എസ് ഹോസ്പിറ്റലിൽ കൺസൾട്ടന്റായി പ്രവർത്തിക്കുന്ന ഡോ ബിജു പെരിങ്ങത്തറക്ക് തന്റെ പ്രവർത്തന മേഖലയിലെ പ്രവർത്തന പരിചയവും നൈപുണ്യവുമാണ് അവാർഡിന് അർഹനാക്കിയത്.

ബ്രിട്ടനിലെ മലയാളികൾക്കിടയിൽ പൊതുപ്രവർത്തന രംഗത്ത് സജീവമായ ഡോ ബിജു പെരിങ്ങത്തറ ഇക്കഴിഞ്ഞ യുക്മ തിരഞ്ഞെടുപ്പിൽ സൗത്ത് വെസ്റ്റ് റീജിയണൽ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കഴിഞ്ഞ തവണ റീജിയണിൽ നിന്ന് തന്നെ ദേശീയ നിർവ്വാഹക സമിതിയംഗവുമായും പ്രവർത്തിച്ചതിനു ശേഷമാണ് റീജിയണൽ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. ദേശീയ തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ട യുക്മ യൂത്തിന്റെ സജീവ സംഘാടകരിൽ പ്രധാന സ്ഥാനവും വഹിച്ചിരുന്ന ഇദ്ദേഹം ഗ്ലോസ്റ്റെർഷെയർ മലയാളി അസ്സോസിയേഷൻ അംഗമാണ്. നേരത്തെ അസോസിയേഷൻ പ്രസിഡന്റായും പ്രവർത്തിച്ചിരുന്നു. സേവനം യുകെ ചെയർമാനായും പ്രവർത്തിച്ചു വരുന്നു.

ഗ്ലോസ്റ്റെർഷെയറിൽ സകുടുംബം താമസമാക്കിയിട്ടുള്ള ഡോ ബിജുവിന്റ ഭാര്യ ഡോ മായാ ബിജു ഹെറിഫോർഡിലെ ടുഗതർ എൻ എച്ച് എസ് ട്രസ്റ്റിലെ സൈക്ക്ട്രിസ്റ്റ് കൺസൾട്ടന്റാണ്. യുക്മ കലാമേളകളിൽ സജീവ സാന്നിധ്യമായ മൂത്ത മകൾ അപർണ ബിജു കാർഡിഫ് യൂണിവേഴ്‌സിറ്റിയിൽ മെഡിക്കൽ സ്റ്റുഡന്റാണ്. അതുപോലെ തന്നെ നിർത്തകിയായ രണ്ടാമത്തെ മകൾ ലക്ഷ്മി ബിജുവും മകൻ ഋഷികേശും പെയ്റ്റ്സ് ഗ്രാമർ സ്‌കൂൾ വിദ്യാർത്ഥികളാണ്.

പുരസ്‌കാരം നേടിയ ഡോ ബിജു പെരിങ്ങത്തറക്ക് യുക്മ ദേശീയ പ്രസിഡന്റ് മനോജ്‌കുമാർ പിള്ള, ജനറൽ സെക്രട്ടറി അലക്സ് വർഗ്ഗീസ് തുടങ്ങിയവർ അഭിനന്ദനങ്ങൾ അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more