1 GBP = 103.54
breaking news

പൂളിലെ ബാഡ്മിന്റൺ മാമാങ്കത്തിൽ പങ്കെടുക്കുവാനുള്ള അവസരം ഇനി കുറച്ചു പേർക്കുമാത്രം!

പൂളിലെ ബാഡ്മിന്റൺ മാമാങ്കത്തിൽ പങ്കെടുക്കുവാനുള്ള അവസരം ഇനി കുറച്ചു പേർക്കുമാത്രം!

ഡോർസെറ്റ് യൂത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഈ വരുന്ന ഒക്ടോബർ 9-)o തീയതി ആഷ്ഡൌൺ ലെഷർ സെന്റർ പൂളിൽ ഒരു ബാഡ്മിന്റൺ ടൂർണമെന്റ് നടത്തുവാൻ തീരുമാനിച്ച വിവരം നിങ്ങൾ അറിഞ്ഞു കാണുമല്ലോ.

അഡ്വാൻസ്ഡ് കാറ്റഗറിയിൽ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് 300 പൗണ്ട്, 200 പൗണ്ട്, 100 പൗണ്ട് വീതം ക്യാഷ് പ്രൈസും ട്രോഫിയും, ഇന്റർമേടിയേറ്റ് കാറ്റഗറിയിൽ യഥാക്രമം 250 പൗണ്ട്,150 പൗണ്ട്, 75 പൗണ്ട് വീതം ക്യാഷ് പ്രൈസും ട്രോഫിയും, കൂടാതെ ക്വാർട്ടർ ഫൈനലിൽ എത്തുന്ന എല്ലാ ടീമുകൾക്കും ആകർഷകമായ സമ്മാനങ്ങളും സംഘാടകർ ഒരുക്കിയിട്ടുണ്ട്.

കൊറോണയുടെ പശ്ചാത്തലത്തിൽ രെജിസ്ട്രേഷൻ എണ്ണത്തിൽ കുറവ് വരുത്തുന്നതിനാൽ ഇനിയും രെജിസ്ട്രേഷൻ ചെയ്യാത്ത മലയാളി ബാഡ്മിന്റൺ താരങ്ങൾ ഉണ്ടെങ്കിൽ രെജിസ്ട്രേഷൻ ചെയ്യാനായി ഡോർസെറ്റ് യൂത്ത് ക്ലബ്ബിന്റെ ഭാരവാഹികളുമായി ബന്ധപ്പെടുക.

വിശദവിവരങ്ങൾക്കും രേങിസ്ട്രഷനും – മിൽട്ടൺ: +44 7411 143334, ജിജു: +44 7403 664777

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more