1 GBP = 103.12

യു.എസ്​. ഓപൺ: കന്നി ഗ്രാൻഡ്​ ​സ്​ലാമിൽ മുത്തമിട്ട്​ ഡൊമിനിക്​ തീം

യു.എസ്​. ഓപൺ: കന്നി ഗ്രാൻഡ്​ ​സ്​ലാമിൽ മുത്തമിട്ട്​ ഡൊമിനിക്​ തീം

ന്യൂയോർക്ക്​: ഓസ്​ട്രിയൻ താരം ഡൊമനിക് തീമിന്​ കന്നി ഗ്രാൻഡ്​ സ്​ലാം. യു.എസ്​ ഓപൺ പുരുഷ വിഭാഗം സിംഗിൾസിൽ ജർമനിയുടെ അലക്​സാണ്ടർ സ്വരേവിനെ ടൈ ബ്രേക്കറിൽ പരാജയപ്പെടു​ത്തിയാണ് 27കാരൻ​​ കിരീടം ചൂടിയത്​. അഞ്ച്​ സെറ്റ്​ മത്സരത്തിലെ ആദ്യ രണ്ട്​ സെറ്റുകൾ കൈവി​ട്ടെങ്കിലും പിന്നീട്​ തീമി​െൻറ വൻ മുന്നേറ്റമാണ്​ ആർതർ ആഷെ മൈതാനം കണ്ടത്​. സ്​കോർ: 2-6, 4-6, 6-4, 6-3, 7-6(8/6).

പുരുഷ വിഭാഗം ഗ്രാൻഡ്​​ സ്​ലാമുകളിൽ ആറു വർഷത്തിനു ശേഷമാണ്​ ഒരു പുതുമുഖം കിരീടം സ്വന്തമാക്കുന്നത്​. യു.എസ്​ ഓപൺ ചരിത്രത്തിൽ ഫൈനലിൽ ആദ്യ രണ്ട്​ സെറ്റുകളിലെ പരാജയത്തി​നു ശേഷം തിരിച്ചു വരവ്​ നടത്തി വിജയം കൊയ്യുന്ന ആദ്യ വ്യക്തിയായും ഡൊമനിക്​ തീം മാറി. ​ൈ​ട ബ്രേക്കറിലൂടെ വിജയിയെ കണ്ടെത്തുന്നതും ഇതാദ്യമാണ്.

നേരത്തേ മൂന്ന്​​ തവണ ഗ്രാൻഡ്​​ സ്​ലാം അന്തിമ പോരാട്ടത്തിൽ മാറ്റുരച്ചെങ്കിലും കിരീടത്തിൽ മുത്തമിടാൻ തീമിന്​ സാധിച്ചിരുന്നില്ല. ഈ വർഷമാദ്യം നടന്ന ആസ്​ട്രേലിയൻ ഓപൺ പോരാട്ടത്തിൽ ഡൊമനിക്​ തീം റണ്ണർ അപ്പ്​ ആയിരുന്നു.

റോജർ ഫെഡററും റാഫേൽ നദാലും പിൻമാറുകയും നൊവാക്​ ദ്യോകോവിചിനെ കളിക്കളത്തിലെ മോശം പെരുമാറ്റത്തിന്​ അയോഗ്യനാക്കുകയു​ം ചെയ്​തതോടെയാണ്​ പുതിയൊരു ജേതാവിനെ കണ്ടെത്താനായത്​. മൂന്നാം സീഡായ റഷ്യയുടെ ഡാനിൽ മെദ്​വദേവിനെ നേരിട്ടുള്ള സെറ്റുകൾക്ക്​ കീഴടക്കിയാണ് രണ്ടാം സീഡായ​ ഡൊമനിക്​ തീം ഫൈനലിൽ പ്രവേശിച്ചത്​. 20ാം സീഡായ സ്പെ​യിനിൻെറ പാബ്ലോ കാരെനോ ബസ്​റ്റയെ തോൽപിച്ചാണ്​ സ്വരേവ്​​​ ഫൈനലിലെത്തിയത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more