1 GBP = 98.44
breaking news

വിമാനത്തിൽ തോക്ക് മറന്നു വച്ച സംഭവം; ബ്രിട്ടീഷ് വിദേശകാര്യ മന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

വിമാനത്തിൽ തോക്ക് മറന്നു വച്ച സംഭവം;  ബ്രിട്ടീഷ് വിദേശകാര്യ മന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

ലണ്ടൻ: വിമാനത്തിൽ േതാക്ക് മറന്നുവെച്ചതിനെ തുടർന്ന് ബ്രിട്ടീഷ് മന്ത്രിയുടെ സുരക്ഷ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബിൻെറ സുരക്ഷ ഉദ്യോഗസ്ഥനെതിരെയാണ് നടപടി.

അമേരിക്കൻ സന്ദർശനം കഴിഞ്ഞ് ഡൊമിനിക് റാബ് മടങ്ങിയെത്തിയപ്പോഴാണ് സംഭവം. ഹീത്രു വിമാനത്താവളത്തിലെ ശുചീകരണ തൊഴിലാളിയാണ് തിരകൾ നിറച്ച തോക്ക് കണ്ടെത്തിയത്. സംഭവത്തെ കുറിച്ച് ആഭ്യന്തര അന്വേഷണം നടക്കുന്നതായി ലണ്ടൻ മെട്രോപൊളിറ്റൻ പൊലീസ് അറിയിച്ചു.

ഫെബ്രുവരിയിലും സമാന സംഭവമുണ്ടായിരുന്നു. മുൻ പ്രധാനമന്ത്രി ഡേവിഡ് കാമറൂണിൻെറ സുരക്ഷ ഉദ്യോഗസ്ഥൻ വിമാനത്തിൻെറ ശുചിമുറിയിൽ തോക്ക് മറന്നുവെക്കുകയും മറ്റൊരു യാത്രക്കാരൻ വിമാന ജീവനക്കാർക്ക് കൈമാറുകയുമായിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more