1 GBP =
breaking news

കുഞ്ഞു ഡൊമിനിക്ക് ഇനി ഓർമ്മകളിൽ , കണ്ണീർ കടലായി ബോൺമോത്ത്

കുഞ്ഞു ഡൊമിനിക്ക് ഇനി ഓർമ്മകളിൽ , കണ്ണീർ കടലായി ബോൺമോത്ത്

ഷാജി ചരമേൽ

ബ്രയിൻ ട്യൂമർ ബാധിച്ച് വ്യാഴാഴ്ച അന്തരിച്ച ബോൺമോത്തിൽ സ്ഥിരതാസമായ പയ്യാവൂർ , പൈസക്കരി തെങ്ങുംപള്ളിൽ ജോഷി സൂനാ ദമ്പതികളുടെ മൂന്നര വയസ്സ് മാത്രം പ്രായമുള്ള ഡൊമിനിക്കിന്റെ മൃതസംസ്കാര ശുശ്രൂഷകൾ ഒരു നാടിനെയാകെ കണ്ണീരിൽ കുതിർത്തു, ബോൺ മോത്ത്, പൂൾ പ്രദേശങ്ങളിലെ മുഴുവൻ മലയാളി കുടുംബങ്ങളും, ഇടവകയിലെ ഇംഗ്ലീഷ് സമൂഹവും ഇംഗ്ലണ്ടിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നും ജോഷിയുടെയും സുനായുടെയും ബന്ധുക്കളും സ്നേഹിതരുമടങ്ങുന്ന നൂറുകണക്കിന് ആളുകളാണ് പ്രാർത്ഥനാ ശുശ്രൂഷകൾക്ക് എത്തിച്ചേർന്നത് . രാവിലെ ഒൻപതര മണിയോടെ ഡൊമിനിക്കിന്റെ ഭൗതിക ശരീരം വീട്ടിലെത്തിച്ചു. ജോഷിയും സൂനായും ഡൊമിനിക്കിന്റെ സഹോദരങ്ങളായ, മരിയ, ലിയ ,ഡാനിയേൽ ,ഐസക് എല്ലാവരും ചേർന്ന് മൂന്നര വർഷക്കാലം ഓടിക്കളിച്ചു വളർന്ന വീട്ടിൽ തങ്ങളുടെ പൊന്നോമനയുടെ ചേതനയറ്റ ശരീരം അവസാനമായി കണ്ട് യാത്ര പറയുന്ന കാഴ്ച കരളലിയിപ്പിക്കുന്നതായിരുന്നു. ഒരിക്കലെങ്കിലും കണ്ടവർക്ക് മറക്കാൻ കഴിയാത്ത ആകർഷകമായ ഒരു പ്രതിഭയായിരുന്നു ‘മോമ്മു’ എന്നു ഓമനപ്പേരു ചൊല്ലി വീട്ടുകാർ വിളിച്ചിരുന്ന ഡൊമിനിക് . പത്തരയോടെ ജോഷിയുടെ ഇടവക ദേവാലയമായ ബോൺമോത്ത്, കാസിൽ പോയിന്റ് ലെ സെന്റ് എഡ്മണ്ട് കാമ്പിയൻ ചർച്ചിൽ ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യ കാർമ്മികത്ത്വത്തിൽ മൃതസംസ്കാര ശുശ്രൂഷകൾ ആരംഭിച്ചു. ഇടവക വികാരി ഫാ: ബർണാർഡീൻ, സീറോ മലബാർ സൗത്താംപ്റ്റൺ റീജിയണൽ കോ- ഓർഡിനേറ്റർ ഫാ.ടോമി ചിറക്കൽമണവാളൻ, ഫാ ചാക്കോ പന ത്തറ. ഫാ അനീഷ് SJ, ഫാ. ഫാൻസ്വാ പത്തിൽ എന്നിവർ സഹകാർമ്മികരായി .

ജോഷി സൂനാ കുടുംബത്തിന്റെ വിശ്വാസവും പ്രാർത്ഥനയും ഏവർക്കും മാതൃകയാണ് , സഹനത്തിൽ ഈശോയെ കാണുകയും അനുഭവിക്കുകയുമാണ് അവർ ചെയ്തത് മാർ സ്രാമ്പിക്കൽ തന്റെ സന്ദേശത്തിൽ പറയുകയുണ്ടായി.

ഇടവക വികാരി ഫാ ബർണാർഡ്‌ ,കൊച്ചു ഡൊമിനിക്കിനെ അനുസ്മരിച്ച് സംസാരിച്ചപ്പോൾ വികാരാധീനനയി, ഈ ഇടവകയിൽ നിന്നും ഉള്ള ആദ്യത്തെ വൈദികനായിരിക്കും ഒരുനാൾ ഡൊമിനിക് എന്നാണ് താൻ ആദ്യ കാഴ്ചയിൽ തന്നെ ഉറപ്പിച്ചിരുന്നത്. അൾത്താരക്കു പിന്നിലെത്തി തന്നെ അനുകരിച്ച് കാണിക്കുമായിരുന്നു ലിറ്റിൽ ഡൊമിനിക് …. വികാരിയച്ചൻ പ്രസംഗം പൂർത്തിയാക്കാനാവാതെ പൊട്ടിക്കരഞ്ഞു, കൂടി നിന്നവരിൽ നിറയാത്ത കണ്ണുകളില്ലാ…. ഡൊമിനിക്കിന്റെ പ്രിയ സഹോദരി മരിയാ കുഞ്ഞനുജനേക്കുറിച്ചുള്ള തങ്ങളുടെ മറക്കാത്ത സ്മരണകൾ പങ്കുവച്ചു , ജോഷി അവശ്യ വേളകളിൽ തങ്ങളുടെ കുടുംബത്തിന് താങ്ങും തണലുമായി നിന്ന ഏവർക്കും നന്ദി അറിയിച്ചു. തുടർന്ന് സ്ട്രൂഡൻ അവന്യൂവിലുള്ള നോർത്ത് സെമിത്തേരിയിൽ കുഞ്ഞു ഡൊമിനിക്കിന് അന്ത്യവിശ്രമമൊരുക്കി.

നാട്ടിൽ ഒരേ ഇടവകക്കാരാണ് നേഴ്സുമാരായ ജോഷിയും സൂനായും, കഴിഞ്ഞ ആറുമാസമായി സൂനാ യുടെ മാതാപിതാക്കൾ ഡൊമിനിക്കിന്റെ ചികിത്സാ കാര്യങ്ങളിൽ സഹായിക്കുന്നതിനായി ഇവിടെ തന്നെയുണ്ടായിരുന്നു , തന്റെ കൊച്ചു മകനെ അവസാനമായി ഒരു നോക്കു കാണുവാൻ ജോഷിയുടെ പിതാവും നാട്ടിൽ നിന്നും എത്തിച്ചേർന്നിരുന്നു . ക്രിട്ടിക്കൽ രോഗബാധിതരായ കുട്ടികൾക്കും കുടുംബങ്ങൾക്കും വേണ്ടി സേവനം ചെയ്യുന്ന ഡോർസെറ്റിലെ പ്രശസ്തമായ ജൂലിയാസ് ഹൗസ് ഹോസ്പിസ്നു വേണ്ടിയായിരുന്നു ചടങ്ങിലെ ചാരിറ്റി കളക്ഷൻ ജോഷിക്കും സൂനായ്ക്കും ഡൊമിനിക്കിനും നാലു സഹോദരങ്ങൾക്കും ജൂലിയാസ് ഹൗസ് വൈകാരികമായ പിന്തുണയാണ് ഈ കാലയളവിൽ നൽകിയിട്ടുള്ളത് .

സംസ്കാര ശുശ്രൂഷകളുടെ സംപ്രേക്ഷണം സൗത്താംപറ്റണിലെ തോംസൺ അവന്യു സ്റ്റുഡിയോയുടെ താഴെ കാണുന്ന ലിങ്കിൽ ലഭ്യമാണ്

സംസ്കാര ശുശ്രൂഷകളുടെ സംപ്രേക്ഷണം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

 

 

 

 

 

 

 Post Your Comments Here ( Click here for malayalam )

Press Esc to close
show more