1 GBP = 103.95

ഡോക്ടർമാർക്കും നേഴ്സുമാർക്കുമുള്ള വിസാ നിയന്ത്രണങ്ങളിലെ ഇളവുകൾ വെള്ളിയാഴ്ച്ച പ്രഖ്യാപിക്കും

ഡോക്ടർമാർക്കും നേഴ്സുമാർക്കുമുള്ള വിസാ നിയന്ത്രണങ്ങളിലെ ഇളവുകൾ വെള്ളിയാഴ്ച്ച പ്രഖ്യാപിക്കും

ലണ്ടൻ: യൂറോപ്യൻ യൂണിയന് പുറത്തുള്ള രാജ്യങ്ങളിൽ നിന്നുള്ള ഡോക്ടർമാരുടെയും നേഴ്സുമാരുടെയും വിസാ നിയന്ത്രങ്ങളിൽ മേലുള്ള ഇളവുകൾ വെള്ളിയാഴ്ച ഹോം ഓഫീസ് പ്രഖ്യാപിക്കും. എൻ എച്ച് എസ് മേധാവികളുടെ ആവശ്യപ്രകാരം ഹോം സെക്രട്ടറി സാജിദ് ജാവിദ് നടത്തിയ നീക്കങ്ങൾക്കൊടുവിലാണ് ഹോം ഓഫീസ് പുതിയ നിയമങ്ങൾ പുറത്തിറക്കുന്നത്. നിലവിലെ വിദഗ്‌ദ്ധ തൊഴിലാളികളുടെ വരവ് ഒരു വർഷത്തേക്ക് 20,700 എന്ന നിലയിൽ ഹോം ഓഫീസിന്റെ നിയമമാണ് ഡോക്ടർമാർക്കും നേഴ്സുമാർക്കുമായി വഴി മാറുന്നത്.

ഡോക്ടർമാരുടെയും നേഴ്സുമാരുടെയും കുറവ് മൂലം ദുരിതമനുഭവിക്കുന്ന എൻ എച്ച് എസ് ട്രസ്റ്റുകൾക്കാണ് പുതിയ നിയമം ഏറ്റവും ഗുണകരമാകുക. ഇക്കഴിഞ്ഞ ചൊവ്വാഴ്ച പാർലമെന്റിൽ അവതരിപ്പിച്ച കണക്കനുസരിച്ച് ഏകദേശം 2360 ഡോക്ടർമാരുടെ വിസകളാണ് യൂറോപ്യൻ യൂണിയനിൽ പുറത്തുള്ള രാജ്യങ്ങളിൽ നിന്ന്ഹോം ഓഫീസ് നിരാകരിച്ചത്. ഏപ്രിലിൽ ഇന്ത്യയിൽ നിന്നുള്ള നൂറോളം ഡോക്ടർമാരുടെ വിസകളാണ് ഹോം ഓഫീസ് ഇത്തരത്തിൽ നിരസിച്ചതെന്ന് എൻ എച്ച് എസ് കുറ്റപ്പെടുത്തുന്നു. ഫെബ്രുവരിയിൽ ഏകദേശം പതിനായിരത്തോളം ഡോക്ടർമാരുടെയും 35,000 ത്തോളം നേഴ്സുമാരുടെയും ഒഴിവ് നികത്താനിരിക്കവെയാണ് ഇത്തരത്തിൽ ഹോം ഓഫീസ് വിസകൾ നിഷേധിച്ചത്.

ഡോക്ടർമാരെയും നേഴ്സുമാരെയും വിസാ നിയന്ത്രണ പരിധിയിൽ നിന്നൊഴിവാക്കുക വഴി ഐ ടി രംഗത്തും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്ന് അധികൃതർ പറയുന്നു.

കടുത്ത കുടിയേറ്റ നിയമങ്ങൾ എൻ എച്ച് എസിന്റെ പ്രവർത്തനങ്ങളെ ബാധിക്കുന്നു; നിയമങ്ങളിൽ അയവ് വരുത്താനുറച്ച് ഹോം സെക്രട്ടറി

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more