1 GBP = 104.18

രോഗിയുടെ കരളിൽ ഡോക്ടറുടെ ഒപ്പ്; ശസ്ത്രക്രിയക്കിടെ രോഗിയുടെ കരളിൽ തന്റെ ഇനിഷ്യൽ രേഖപ്പെടുത്തിയെന്ന് കോടതിയിൽ ഡോക്ടറുടെ കുറ്റസമ്മതം;ജാമ്യം അനുവദിച്ച കോടതി ജനുവരി 12-ന് അന്തിമവിധി പ്രഖ്യാപിക്കും

രോഗിയുടെ കരളിൽ ഡോക്ടറുടെ ഒപ്പ്; ശസ്ത്രക്രിയക്കിടെ രോഗിയുടെ കരളിൽ തന്റെ ഇനിഷ്യൽ രേഖപ്പെടുത്തിയെന്ന് കോടതിയിൽ ഡോക്ടറുടെ കുറ്റസമ്മതം;ജാമ്യം അനുവദിച്ച കോടതി ജനുവരി 12-ന് അന്തിമവിധി പ്രഖ്യാപിക്കും

ബിർമിങ്ങ്ഹാം: ബിർമിംഗ്ഹാമിലെ ക്വീൻ എലിസബത്ത് ആസ്പത്രയിലെ സൈമണ്‍ ബ്രംഹാള്‍ എന്ന സര്‍ജനാണ് അവയവമാറ്റ ശസ്ത്രക്രിയക്കിടെ തന്റെ ഇനീഷ്യലുകള്‍ രോഗികളുടെ കരളില്‍ രേഖപ്പെടുത്തിയത്. ‘എസ്ബി’ എന്ന ചുരുക്കപ്പേരാണ് ഈ 53-കാരന്‍ വരച്ചുവെച്ചത്.

അവയവമാറ്റ ശസ്ത്രക്രിയയ്ക്കിടെ ഈ വികൃതികള്‍ ഒപ്പിച്ചതായി കണ്‍സള്‍ട്ടന്റ് സര്‍ജന്‍ സൈമണ്‍ സമ്മതിച്ചിട്ടുണ്ട്. രണ്ട് രോഗികളുടെ കരളിലാണ് ഇനീഷ്യല്‍ കുറിച്ചത്. 2013 കാലത്ത് നടന്ന രണ്ട് സര്‍ജറികളില്‍ ഒരു പുരുഷന്റെയും, സ്ത്രീയുടെയും കരളിലാണ് ഈ കലാപ്രകടനം. ബര്‍മിംഗ്ഹാം ക്രൗണ്‍ കോടതിയില്‍ അക്രമത്തിന് കേസെടുക്കാനിരിക്കവെയാണ് തെറ്റ് സമ്മതിച്ചത്. ശാരീരിക ക്ഷതം ഏല്‍പ്പിക്കുന്ന കുറ്റം ചെയ്തിട്ടില്ലെന്നും ഡോക്ടര്‍ പറയുന്നു. ക്രിമിനല്‍ നിയമപ്രകാരം തെറ്റ് ചെയ്തില്ലെന്ന് പറഞ്ഞ സര്‍ജന്റെ വാദങ്ങള്‍ കോടതി അംഗീകരിച്ചതായി പ്രോസിക്യൂട്ടര്‍ ടോണി ബാഡെനോഷ് ക്യുസി പറഞ്ഞു.

സര്‍ജന് ജാമ്യം അനുവദിച്ച കോടതി ജനുവരി 12-ന് അന്തിമവിധി പ്രഖ്യാപിക്കും. ബര്‍മിംഗ്ഹാമിലെ ക്യൂന്‍ എലിസബത്ത് ഹോസ്പിറ്റലില്‍ സര്‍ജനായി ജോലി ചെയ്യവെയായിരുന്നു ഈ സംഭവങ്ങള്‍ അരങ്ങേറിയത്. ലിവര്‍, സ്പ്ലീന്‍, പാന്‍ക്രിയാറ്റിക് സര്‍ജനായി ഇദ്ദേഹം 12 വര്‍ഷക്കാലം ഇവിടെ സേവനം നല്‍കി. ഓപ്പറേഷനിലെ ലിവര്‍ ബ്ലീഡിംഗ് ഒഴിവാക്കാന്‍ ഉപയോഗിക്കുന്ന ആര്‍ഗന്‍ ഗ്യാസ് ഉപയോഗിച്ചായിരുന്നു സര്‍ജന്റെ കലാപ്രകടനം. ഇതുപയോഗിച്ച് നടത്തുന്ന മാര്‍ക്കിംഗ് പലപ്പോഴും മാഞ്ഞുപോകുകയും ചെയ്യും. എന്നാല്‍ ഒരു വനിതാ രോഗി തുടർ ശസ്ത്രക്രിയക്ക് വിധേയയായപ്പോഴാണ് ഇത് മായാതെ ഇനീഷ്യലുകള്‍ തെളിഞ്ഞ് കണ്ടത്.
അനസ്‌തേഷ്യ നല്‍കി കിടത്തിയിരിക്കുന്ന രോഗികളെ സംരക്ഷിക്കാന്‍ ചുമതലയുള്ള സര്‍ജനാണ് ഈ തെറ്റ് പ്രവര്‍ത്തിച്ചിരിക്കുന്നതെന്ന് കോടതിയില്‍ വാദിക്കപ്പെട്ടു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more