1 GBP = 104.19
breaking news

ഡോർസെറ്റ് മലയാളി അസോസിയേഷൻ മാതൃകയാകുന്നു…

ഡോർസെറ്റ്  മലയാളി അസോസിയേഷൻ മാതൃകയാകുന്നു…
സുധാകരൻ പാലാ
പൂൾ, ബോൺമൗത്ത്:- നാടും നഗരവും ഒരു പോലെ കൊറോണാ വൈറസ് ഭീതിയിൽ ആശങ്കപ്പെട്ടു കഴിയുമ്പോൾ അടച്ചിട്ട വാതിലുകളിൽ സഹായ ഹസ്തവുമായി ഡോർസെറ്റ് മലയാളി അസ്സോസ്സിയേഷൻ മുട്ടി വിളിച്ച് മാതൃകയാകുന്നു.
കെറോണാ വൈറസ് ബാധ തടയുന്നതിൻ്റെ ഭാഗമായി യു കെ ഗവൺമെൻ്റ് നിഷ്കർഷിച്ചിട്ടുള്ള ലോക് ഡൗൺ മാനദണ്ഡങ്ങളെല്ലാം പാലിച്ചുകൊണ്ട്, ഏറ്റവും സുരക്ഷിത ക്രമീകരണങ്ങളുമായാണ് മലയാളികളുടെ അവശ്യ ഭക്ഷ്യമായ അരിയുമായി അതും കിട്ടാൻ ബുദ്ധിമുട്ടുള്ളതും എന്നാൽ മലയാളികൾ ഏറ്റവും കൊതിക്കുന്നതുമായ കുത്തരിയുടെ ഒരു കിറ്റുമായി വീടുവീടാന്തരം കയറിയിറങ്ങി DMA മറ്റു മലയാളി അസോസിയേഷനുകൾക്കും സംഘടനകൾക്കും മാതൃകയായത്.
DMA അംഗങ്ങൾക്കൊപ്പം മലയാളി നവാഗതർക്കും കിറ്റ് വിതരണം ചെയ്യുവാൻ DMA യുടെ ഭാരവാഹികൾ മറന്നില്ല. DMA അതിൻ്റെ ഈസ്റ്റർ – വിഷു പരിപാടികൾ നേരത്തേ വേണ്ടെന്ന് വച്ചിരുന്നു. അംഗങ്ങൾക്ക് എല്ലാ ക്ഷേമവും ഉറപ്പുവരുത്തിക്കൊണ്ടാണ് DMA അതിൻ്റെ പ്രവർത്തനം മുൻപോട്ട് കൊണ്ടു പോവുന്നത്.
കൊറോണ വൈറസ് തടയുന്നതിൻ്റെ ഭാഗമായി വീടുകളിൽ നിന്നും പുറത്തിറങ്ങാൻ കഴിയാതെ വിഷമിക്കുന്ന കുടുംബങ്ങൾക്ക് അപ്രതീക്ഷിത ആശ്വാസമാണ് DMA നൽകിയത്. അതും എല്ലാ സുരക്ഷാ മുൻകരുതലുകളും പാലിച്ചുകൊണ്ടുതന്നെ. വലിയ സഹായമാണ് DMA ചെയ്തതെന്ന് ഒരു വീട്ടമ്മ പറഞ്ഞപ്പോൾ “അണ്ണാറക്കണ്ണനും തന്നാലായത് ” എന്നതു മാത്രമാണ് തങ്ങൾ ചെയ്തതെന്ന് DMA ഭാരവാഹികൾ വിനയാന്വിതരായി പറഞ്ഞു.
 എന്തായാലും യുകെയിലെ മറ്റു മലയാളി അസോസിയേഷനുകൾക്കെല്ലാം മാതൃകയായി DMA മാറിയെന്നതിൽ അതിശയപ്പെടാനില്ലെന്ന് അറിയുന്നവർ പറയുന്നു.
എന്താവശ്യമുണ്ടെങ്കിലും ഒപ്പമുണ്ടെന്ന് ഉറപ്പു നൽകി സാന്ത്വനിപ്പിച്ചാണ് DMA ഭാരവാഹികൾ ഓരോ വീടിൻ്റേയും പടിയിറങ്ങിയത്

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more