1 GBP = 103.87

നാടകവും സുന്ദരമായ കലാപരിപാടികളും സ്നേഹ വിരുന്നും; ശനിയാഴ്ചത്തെ ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷം കെങ്കേമമാക്കാൻ ഡോർസെറ്റ്‌ കേരള കമ്മ്യൂണിറ്റി

നാടകവും സുന്ദരമായ കലാപരിപാടികളും സ്നേഹ വിരുന്നും; ശനിയാഴ്ചത്തെ ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷം കെങ്കേമമാക്കാൻ ഡോർസെറ്റ്‌ കേരള കമ്മ്യൂണിറ്റി

മനോജ്‌കുമാർ പിള്ളൈ
ഡോർസെറ്റ്‌ കേരള കമ്മ്യൂണിറ്റിയുടെ ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷം ഇത്തവണ പൊടിപൊടിയ്ക്കും. ജനുവരി ആറു ശനിയാഴ്ച ഉച്ച തിരിഞ്ഞു നാലു മണിയോടെ ആരംഭിക്കുന്ന ആഘോഷപരിപാടികൾക്ക് മോടി കൂട്ടാൻ ഇക്കുറി ഡികെസിയുടെ മുൻ പ്രസിഡന്റും കലാകാരനുമായ ശാലു ചാക്കോ എഴുതി സംവിധാനം ചെയ്ത ബിലാത്തി താളുകൾ എന്ന നാടകവും വിവിധ കലാപരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. എല്ലാവർക്കും ആസ്വദിക്കാവുന്ന തരത്തിൽ നടത്തപെടുന്ന പരിപാടിയിൽ നേറ്റിവിറ്റിയും, സിനിമാറ്റിക് ഡാൻസുകളും, പാട്ടുകളും ഉൾപ്പടെ വിവിധ കലാപരിപാടികളാണ് അസോസിയേഷൻ ഒരുക്കിയിരിക്കുന്നത്.

ഏറെ രുചികരമായ ക്രിസ്തുമസ് ഡിന്നറാണ് ഇത്തവണ തയ്യാറാക്കിയിരിക്കുന്നത്. ഉച്ച തിരിഞ്ഞു നാല് മണിക്ക് സെയിന്റ് എഡ്‌വേഡ്സ് സ്കൂളിലാണ് ആഘോഷങ്ങൾ അരങ്ങേറുക. വിശാലമായ സൗജന്യ കാർ പാർക്കിംഗ് സൗകര്യമുള്ള ഹാളിൽ ഡികെസിയുടെ അംഗങ്ങൾക്ക് പ്രവേശനം സൗജന്യമാണ്.

ഈ സ്നേഹ കൂട്ടായ്മയിലേക്ക് ഡികെസിയുടെ എല്ലാ അംഗങ്ങളെയും എക്സിക്യൂട്ടീവ് കമ്മിറ്റി ക്ഷണിക്കുന്നതായി അറിയിച്ചു.

പരിപാടി നടക്കുന്ന ഹാളിന്റെ വിലാസം

ST. EDWARDS SCHOOL
DALE VALLEY ROAD
POOLE
BH15 3HY

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more