1 GBP = 103.89

ഡിക്സ് ജോർജിൻ്റെ അമ്മയ്ക്ക് യുക്മയുടെ അന്തിമോപചാരം…. മൃതദേഹം സംസ്കരിച്ചു….

ഡിക്സ് ജോർജിൻ്റെ അമ്മയ്ക്ക് യുക്മയുടെ അന്തിമോപചാരം…. മൃതദേഹം സംസ്കരിച്ചു….

ഡിക്സ് ജോർജിൻ്റെ മാതാവ് ചിന്നമ്മ ജോർജിൻ്റെ മൃതദേഹം ഇന്നലെ പെരിയപ്പുറം സെൻ്റ്.ജോൺ ദി ബാപ്റ്റിസ്റ്റ് പള്ളിയിലെ കുടുംബക്കല്ലറയിൽ സംസ്കരിച്ചു. മൃതദേഹത്തിൽ യുക്മ ദേശീയ സമിതിക്കു വേണ്ടി ദേശീയ ഉപാദ്ധ്യക്ഷൻ അഡ്വ.എബി സെബാസ്റ്റ്യൻ, യുക്മയുടെ ലണ്ടൻ കോർഡിനേറ്റർ എബ്രഹാം പൊന്നുംപുരയിടം എന്നിവർ പുഷ്പചക്രം അർപ്പിച്ച് യുക്മയുടെയും യു കെ മലയാളികളുടെയും അന്തിമോപചാരം അർപ്പിച്ചു.

യുക്മ ടൂറിസം ക്ലബ് വൈസ് ചെയർമാനും മിഡ്ലാൻഡ്സ് റീജിയൻ മുൻ പ്രസിഡൻ്റ്, നോട്ടിംങ്ങ്ഹാം മലയാളി കൾച്ചറൽ അസോസിയേഷൻ മുൻ പ്രസിഡൻറും കൂടിയായ ഡിക്സ് ജോർജിൻ്റെ മാതാവും കൂത്താട്ടുകുളം പെരിയപ്പുറം കുളത്തുങ്കൽ കെ.സി.ജോർജിൻ്റെ (ഹിന്ദുസ്ഥാൻ ഹോം അപ്ലയൻസസ്, പെരുവ) ഭാര്യയുമായ  ചിന്നമ്മ ജോർജിൻ്റെ (75) ഹൃദയസ്തംഭനത്തെ തുടർന്ന് ഞായറാഴ്ചയാണ് ഇഹലോകവാസം വെടിഞ്ഞത്.  ഇന്നലെ (ചൊവ്വ) ഉച്ചകഴിഞ്ഞ് 2 PM ന് സ്വവസതിയിൽ നിന്നും ശുശ്രൂഷകൾ ആരംഭിച്ച്  തുടർന്ന് ദേവാലത്തിലെത്തിച്ച് സംസ്കാരം നടത്തിയത്. പരേത കോതമംഗലം പൊട്ടയ്ക്കൽ കുടുംബാംഗമാണ്.

ഡാക്സ് ജോർജ്, ഡിക്സ് ജോർജ്, ഡെന്നിക്സ് ജോർജ് എന്നിവർ മക്കളാണ്. മിലൻ ഡാക്സ് (കാട്ടുമന, വൈക്കം), ട്രീസാ ഡിക്സ് ( പൂവക്കോട്, കാഞ്ഞിരത്താനം), ഷെൽമ ഡെന്നിക്സ് 
(മൂന്നുമാക്കൽ,പാല) എന്നിവർ മരുമക്കളാണ്. ഡെറിക്സ്, മിൻ്റാ, ജോർജ്, ഡെനാ, ഡയാൻ, ഡിയോൺ എന്നിവർ കൊച്ചു മക്കളാണ്.

മാതാവിൻ്റെ ആകസ്മിക നിര്യാണത്തെ തുടർന്ന് നാട്ടിലെത്തി അന്തിമോപചാരമർപ്പിക്കാനും സംസ്കാര ശുശ്രൂഷകളിൽ സംബന്ധിക്കാനും ഡിക്സിനും കുടുംബത്തിനും ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ കഴിഞ്ഞത് വലിയ അനുഗ്രഹമായി. യു കെയിൽ മുൻപ് സന്ദർശനം നടത്തിയിരുന്ന ഡിക്സിൻ്റെ അമ്മയെ വളരെയധികം പേർക്ക് നേരിട്ട് പരിചയമുണ്ടായിരുന്നു. അതു കൊണ്ടു തന്നെ അമ്മയുടെ വേർപാട് കുടുംബാംഗങ്ങളെപ്പോലെ തന്നെ സുഹൃത്തുക്കൾക്കും വലിയ വേദനയായി മാറിയിരുന്നു.ഡിക്സ് ജോർജിൻ്റെ മാതാവിൻ്റെ  ആത്മാവിന് നിത്യശാന്തി നേരുവാൻ നിര്യാണത്തിൽ ദു:ഖിക്കുന്ന കുടുംബാംഗങ്ങളോടൊപ്പം ചേർന്ന് നമുക്കും പ്രാർത്ഥിക്കാം. സംസ്കാര ശുശ്രൂഷകൾ ഇന്ത്യൻ സമയം രാവിലെ 10 മുതൽ ലൈവ് ടെലികാസ്റ്റ് ചെയ്തിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more