1 GBP = 103.12

ഷെഫീൽഡിലെ ദിനേശ് മേടപ്പള്ളി കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങി…. കോവിഡ് വാക്സിനേഷൻ ഫലപ്രാപ്തിയിലെത്തിയിട്ടും മരണം തേടിയെത്തിയതിൽ ദുഃഖാർത്തരായി യു കെ മലയാളികൾ

ഷെഫീൽഡിലെ ദിനേശ് മേടപ്പള്ളി കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങി…. കോവിഡ് വാക്സിനേഷൻ ഫലപ്രാപ്തിയിലെത്തിയിട്ടും മരണം തേടിയെത്തിയതിൽ ദുഃഖാർത്തരായി യു കെ മലയാളികൾ

ഷെഫീൽഡ്:- യു കെയിലെ ഷെഫീൽഡിൽ കോവിഡ് ബാധിച്ച്  ആദ്യകാല മലയാളിയും ഷെഫീൽഡ് കേരള കൾച്ചറൽ അസോസിയേഷന്റെയും  റോതെർഹാം മലയാളി അസോസിയേഷന്റെയും ആദ്യ കാല മെമ്പറും സാമൂഹീക സാംസ്ക്കാരിക രംഗത്തെ സജീവ സാന്നിധ്യവും ആയിരുന്ന ദിനേശ് മേടപ്പള്ളി (51) മരണത്തിന് കീഴടങ്ങി.  കഴിഞ്ഞ മൂന്നാഴ്ചയായി ബാൻസലി ഹോസ്പിറ്റലിൽ കോവിഡ് ബാധിതനായി ചികിത്സയിൽ ആയിരുന്നു. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവൻ നിലനിർത്തുവാൻ ശ്രമിച്ചെങ്കിലും വിധി മറ്റൊന്നായി. നാട്ടിൽ മരങ്ങാട്ടുപള്ളി സ്വദേശിയാണ്. ഭാര്യ രാജി ദിനേശ്. മൂന്നാം വർഷ മെഡിസിൻ വിദ്യാർത്ഥിനി നമിത ദിനേശ്, ഇയർ 11 വിദ്യാർത്ഥിനി നിഖിത ദിനേശ് എന്നിവരാണ് മക്കൾ. കൂടുതൽ വിവരങ്ങൾ പിന്നീട് അപ്ഡേറ്റ് ചെയ്യുുന്നതാണ്.

ദിനേശിൻ്റെ നിര്യാണത്തിൽ യുക്മ പ്രസിഡൻറ് മനോജ്കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ്, ട്രഷറർ അനീഷ് ജോൺ, വൈസ് പ്രസിഡൻ്റ് എബി സെബാസ്റ്റ്യൻ, ജോയിൻ്റ് സെക്രട്ടറി സാജൻ സത്യൻ, യുക്മ ചാരിറ്റി ഫൗണ്ടേഷൻ സെക്രട്ടറി വർഗീസ് ഡാനിയേൽ, യോർക് ഷെയർ & ഹംമ്പർ റീജിയൻ പ്രസിഡൻറ് അശ്വിൻ മാണി, ദേശീയ സമിതിയംഗം ജസ്റ്റിൻ എബ്രഹാം, ഷെഫീൽഡ് കേരള കൾച്ചറൽ അസോസിയേഷൻ പ്രസിഡൻറ് ജോസ് മാത്യു, സെക്രട്ടറി ബിബിൻ ജോസ് തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. പരേതൻ്റെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം വേർപാടിൽ ദു:ഖിക്കുന്ന കുടുംബാംഗങ്ങളടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു.  ആദരാഞ്ജലികൾ 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more