1 GBP = 103.14

കണ്ണൂർ സ്വദേശി യുകെയിൽ മരണമടഞ്ഞു; ദിനേശ് സി പിയെ മരണം കവർന്നത് ക്യാൻസറിന്റെ രൂപത്തിൽ

കണ്ണൂർ സ്വദേശി യുകെയിൽ മരണമടഞ്ഞു; ദിനേശ് സി പിയെ മരണം കവർന്നത് ക്യാൻസറിന്റെ രൂപത്തിൽ

ലണ്ടൻ: ലണ്ടനിനടുത്ത് എപ്‌സമിൽ കണ്ണൂർ സ്വദേശിയായ ദിനേശ് സി പി മരണമടഞ്ഞു. അറുപത് വയസ്സ് പ്രായമുള്ള ദിനേശ് ക്യാൻസർ രോഗ ബാധിതനായിരുന്നു. വളരെ നാളുകളായി അലട്ടിയിരുന്ന ക്യാൻസർ രോഗം മൂലം, കഴിഞ്ഞ അഞ്ചു വർഷമായി ഉണ്ടായിരുന്ന അഡ്മിനിസ്ട്രേറ്റർ ജോലിയിൽ നിന്ന് വിടുതൽ നേടിയിരുന്നു. ഏപ്സം ജനറൽ ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന ഭാര്യ മീനാക്ഷി ദിനേശിനും മക്കളായ ആശയ്ക്കും അബിയ്ക്കും ഒപ്പം എപ്സമിലാണ് താമസം. ബിരുദധാരികളായ മക്കളും വിവിധ മേഖലകളിൽ ജോലി ചെയ്യുന്നുണ്ട്.

വർഷങ്ങൾക്ക് മുൻപ് ഒമാനിലെ മസ്കറ്റിൽ നിന്നും യുകെയിലേക്ക് കുടിയേറിയവരാണ് ദിനേശും കുടുംബവും. എപ്സമിലേക്ക് താമസം മാറുന്നതിന് മുൻപ് യോവിലിലാണ് ദിനേശും കുടുംബവും താമസിച്ചിരുന്നത്. ദിനേശിന്റെ നിര്യാണത്തിൽ യുക്മ ഭാരവാഹികൾ അനുശോചനം രേഖപ്പെടുത്തി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more