1 GBP = 103.96

നിക്കി ഹാലിക്ക് പകരക്കാരി ഡിനാ പവല്‍

നിക്കി ഹാലിക്ക് പകരക്കാരി ഡിനാ പവല്‍

ഐക്യരാഷ്ട്രസഭയിലെ യു.എസ് അംബാസിഡറായി ഡിനാ പവലിനെ പരിഗണിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. മകള്‍ ഇവാങ്കയായിരിക്കും ആ പദവിയിലെത്തുകയെന്ന ഊഹാപോഹങ്ങള്‍ ട്രംപ് തള്ളി.

ഇന്നലെയാണ് യു.എന്നിലെ അമേരിക്കന്‍ അംബാസിഡര്‍ നിക്കി ഹാലി രാജിവെച്ചത്. ആ ഒഴിവിലേക്ക് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ മകള്‍ ഇവാങ്ക വരുമെന്ന അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി ഡിനാ പവലിന്റെ പേര് ട്രംപ് പറഞ്ഞത്.

ട്രംപ് സര്‍ക്കാരിന്റെ ആദ്യവര്‍ഷത്തില്‍ ദേശീയ സുരക്ഷാ വിഭാഗത്തില്‍ ഉപദേഷ്ടകയായിരുന്നു ഡിനാ പവല്‍. 2017 ജൂലൈ 21 ന് ട്രംപിന്റെ നിലപാടിനോടുള്ള വിയോജിപ്പ് പ്രകടിപ്പിച്ചാണ് ഡിനാ പവല്‍ പുറത്തുപോയത്. പശ്ചിമേഷ്യന്‍ നയതന്ത്ര ശ്രമങ്ങളില്‍ പ്രധാനപങ്കാളി കൂടിയായിരുന്നു ഡിനാ. ജോര്‍ജ് ഡബ്ലു ബുഷിന്റെ കാലത്തും യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റില്‍ ഉന്നത പദവി വഹിച്ചിരുന്നു ഡിനാ പവല്‍. അടുത്ത യുഎസ് അംബാസിഡര്‍ ഇവാങ്കയായിരിക്കുമെന്ന ഊഹാപോഹങ്ങള്‍ ഡൊണള്‍ഡ് ട്രംപ് നിഷേധിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more