1 GBP = 103.89
breaking news

ഡിമോണ ആണവ നിലയം വികസിപ്പിച്ച്​ ഇസ്രായേൽ

ഡിമോണ ആണവ നിലയം വികസിപ്പിച്ച്​ ഇസ്രായേൽ

ടെൽ അവീവ്​: അണുവായുധം പറഞ്ഞ്​ ഇറാനുമേൽ ഉപരോധത്തിന്​ ലോകം നടപടികൾ ശക്​തമാക്കുന്നതിനിടെ സ്വന്തം അണുവായുധ ശേഖരം വികസിപ്പിക്കാൻ നടപടികൾ ഊർജിതമാക്കി ഇ​സ്രായേൽ. നെഗേവ്​ മരുഭൂമിയിൽ വർഷങ്ങളായി പ്രവർത്തിച്ചുവരുന്ന ഡിമോണ ആണവ നിലയം അതിവേഗം വികസിപ്പിക്കുന്നതി​െൻറ ഉപഗ്രഹ ചിത്രങ്ങൾ ഇൻറർനാഷനൽ പാനൽ ഓൺ ഫിസൈൽ മെറ്റീരിയൽ പുറത്തുവിട്ടു.

ഡിമോണ നിലയത്തി​െൻറ നൂറുകണക്കിന്​ മീറ്റർ തെക്കോട്ടും പടി​ഞ്ഞാറു ഭാഗത്തുമാണ്​ വികസന പ്രവൃത്തികൾ പുരോഗമിക്കുന്നത്​. തൊട്ടുചേർന്ന്​, ഷിമോൺ പെരസി​െൻറ പേരിലുള്ള നെഗേവ്​ ന്യൂക്ലിയർ റിസർച്ച്​ സെൻററിലും വികസനം നടക്കുന്നുണ്ട്​. 

2018 അവസാന​ത്തിലോ 2019ലോ ആകാം ഇവിടെ നിർമാണ പ്രവർത്തനം വീണ്ടും തകൃതിയാക്കിയതെന്നും രണ്ടു വർഷം നീണ്ട പ്രവർത്തനങ്ങളുടെ ചിത്രങ്ങളാണ്​ ഉപഗ്രഹങ്ങൾ പകർത്തിയതെന്നും പ്രിൻസ്​ടൺ യൂനിവേഴ്​സിറ്റി ഗവേഷകൻ പാവേൽ പൊഡ്​വിഗ്​ പറയുന്നു. 

ഇറാനു മേൽ ലോകം ആണവ വിഷയത്തിൽ സമ്മർദം ശക്​തമാക്കു​േമ്പാഴും പതിറ്റാണ്ടുകളായി അണുവായുധം വികസിപ്പിക്കുന്ന രാജ്യമായ ഇസ്​റായേലിനെതിരെ വിമർശനം പോലും ഉണ്ടാകുന്നില്ലെന്നതാണ്​ കൗതുകം. 90 അണുവായുധങ്ങൾ ഇതിനകം ഇസ്​റായേൽ വികസിപ്പിച്ചതായി ഫെഡറേഷൻ ഓഫ്​ അമേരിക്കൻ സയൻറിസ്​റ്റ്​സ്​ പറയുന്നു. ഡിമോണയിലെ ഘനജല റിയാക്​ടറിൽനിന്ന്​ പ്ലൂ​ട്ടോണിയം വികസിപ്പിച്ചാണ്​ ഇവ നിർമിച്ചതെന്നാണ്​ നിഗമനം. 

ഇറാനിലെ ആണവ പദ്ധതിയായ നഥാൻസിലെ നിലയത്തി​െൻറ പ്രവർത്തനം തകർക്കാൻ ഉപയോഗിച്ച കമ്പ്യൂട്ടർ വൈറസ്​ പരീക്ഷിച്ചത്​ ഡിമോണ നിലയത്തിലാണെന്ന്​ റിപ്പോർട്ടുകളുണ്ടായിരുന്നു. 

1950കളിലാണ്​ ഡിമോണയിൽ ഇസ്​​റായേൽ നിലയം സ്​ഥാപിക്കുന്നത്​. ഫ്രഞ്ച്​ സർക്കാറാണ്​ ആവശ്യമായ സഹായം ചെയ്​തത്​. 2,500 ഓളം ഫ്രഞ്ച്​ പൗരന്മാർ ആ ഘട്ടത്തിൽ ഡിമോണ നിലയത്തിൽ പ്രവർത്തിച്ചിരുന്നതായാണ്​ കണക്ക്​. 

പതിറ്റാണ്ടുകൾ കഴിഞ്ഞ്​ 80കളിലാണ്​ ഡിമോണ നിലയത്തെ കുറിച്ച വിവരങ്ങൾ പുറംലോകത്തെത്തുന്നത്​. ബ്രിട്ടനിലെ സൺഡെ ടൈംസ്​ ആയിരുന്നു വിവരം പുറത്തുവിട്ടത്​.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more