1 GBP = 103.87
breaking news

ദിലീപിന്റെ റിമാന്‍ഡ് കാലാവധി വീണ്ടും നീട്ടി

ദിലീപിന്റെ റിമാന്‍ഡ് കാലാവധി വീണ്ടും നീട്ടി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ റിമാന്‍ഡ് വീണ്ടും നീട്ടി. ഒക്ടോബര്‍ 12 വരെയാണ് ദിലീപിന്റെ റിമാന്‍ഡ് നീട്ടിയത്. ദിലീപിന്റെ റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് വീഡിയോ കോണ്‍ഫറന്‍സിങ് വഴി ദിലീപിനെ കോടതിക്ക് മുന്നില്‍ ഹാജരാക്കിയത്. രാവിലെ 11ന് അങ്കമാലി കോടതിയിലാണ് നടപടികള്‍ തുടങ്ങിയത്. ദിലീപ് സമര്‍പ്പിച്ച അഞ്ചാമത്തെ ജാമ്യാപേക്ഷയില്‍ ഇന്നലെ വാദം പൂര്‍ത്തിയായിരുന്നു. ഹര്‍ജിയില്‍ അടുത്തയാഴ്ച ഉത്തരവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദിലീപിനെതിരായ കുറ്റപത്രം അന്വേഷണസംഘം അടുത്തയാഴ്ച കോടതിയില്‍ സമര്‍പ്പിക്കും. അതേ സമയം ദിലീപ് നായകനായ രാമലീല എന്ന ചിത്രം ഇന്ന് തിയേറ്ററുകളിലെത്തി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more