1 GBP =
breaking news

നടിയുടെ അവസരങ്ങൾ ഇല്ലാതാക്കിയിട്ടില്ല: ദിലീപ് സുഹൃത്തുക്കളോട്

നടിയുടെ അവസരങ്ങൾ ഇല്ലാതാക്കിയിട്ടില്ല: ദിലീപ് സുഹൃത്തുക്കളോട്

കൊച്ചി: കൊച്ചിയിൽ ആക്രമിക്കപ്പെട്ട നടിയുടെ അവസരങ്ങൾ താൻ ഇല്ലാതാക്കിയിട്ടില്ലെന്ന് നടൻ ദിലീപ് പറഞ്ഞു. താൻ അവസരങ്ങൾ നഷ്ടപ്പെടുത്തിയെന്ന് പരാതി ലഭിച്ചിട്ടുണ്ടെങ്കിൽ അതിന്മേൽ എന്ത് നടപടിയാണെടുത്തതെന്ന് അവരോടാണ് ചോദിക്കേണ്ടിയിരുന്നതെന്നും ദിലീപ് തന്റെ സുഹൃത്തുക്കളോട് പറഞ്ഞു.
ദിലീപ് സുഹൃത്തുക്കളോട് പങ്കുവച്ച കാര്യങ്ങൾ ഇങ്ങനെ:

തന്നെ താരസംഘടനയായ ‘അമ്മ’യിൽ നിന്ന് പുറത്താക്കിയതും ഇപ്പോൾ തിരിച്ചെടുത്തതും രേഖാമൂലം സംഘടന തന്നെ അറിയിച്ചിട്ടില്ല. മാത്രമല്ല,​ നടിയെ ആക്രമിച്ച കേസ് കോടതിയിൽ ആയതിനാൽ ഇക്കാര്യത്തിൽ പരസ്യ പ്രതികരണം നടത്താനില്ല.

Post Your Comments Here ( Click here for malayalam )

Press Esc to close
show more