1 GBP =
breaking news

നടിക്കെതിരായ ആക്രമണം : ദിലീപിന്റെ ഹർജിയിൽ നിർണായക വിധി ഇന്ന്

നടിക്കെതിരായ ആക്രമണം : ദിലീപിന്റെ ഹർജിയിൽ നിർണായക വിധി ഇന്ന്

കൊച്ചി : നടിക്കെതിരായ ആക്രമണക്കേസിൽ ചില നിർണ്ണായക വിധികൾ ഇന്നുണ്ടായേക്കും. നടിയുടെ ദൃശ്യങ്ങൾ അടക്കമുള്ള തെളിവുകൾ ആവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജിയിൽ ഇന്ന് വിധിയുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. അതുപോലെ തന്നെ കേസിന്റെ വിചാരണയ്ക്ക് വനിതാ ജഡ്ജി വേണം എന്ന ആവശ്യം ഉന്നയിച്ച് നടിയുടെ അഭിഭാഷകൻ നൽകിയ ഹർജിയിലും ഇന്ന് വിധിയുണ്ടാകും.

അതുപോലെ തന്നെ കേസിലെ പ്രതികളായ അഡ്വ പ്രതീഷ് ചാക്കോ, അഡ്വ രാജു ജോസഫ് എന്നിവർ നൽകിയ വിടുതൽ ഹർജിയിലും ഇന്ന് വിധി ഉണ്ടാകും. അഭിഭാഷകർ എന്ന നിലയിലാണ് കേസിൽ ഇടപെട്ടത് എന്നാണ് ഇവരുടെ വാദം.

Post Your Comments Here ( Click here for malayalam )

Press Esc to close
show more