1 GBP = 103.12

ആക്രമിക്കപ്പെട്ട നടിയെ ദിലീപ് ഭീഷണിപ്പെടുത്തിയെന്ന് പൊലീസ്

ആക്രമിക്കപ്പെട്ട നടിയെ ദിലീപ് ഭീഷണിപ്പെടുത്തിയെന്ന് പൊലീസ്

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന്റെ പങ്കിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വന്നു. ആക്രമിക്കപ്പെട്ട നടിയെ ദിലീപ് നേരിട്ട് ഭീഷണിപ്പെടുത്തിയെന്ന് കുറ്റപത്രത്തിൽ പറയുന്നു. ‘അമ്മ’യുടെ നേതൃത്വത്തിൽ താരനിശയ്ക്കായി പരിശീലനം നടക്കുന്പോഴായിരുന്നു ഇത്. നടൻ സിദ്ദിഖ് ഇതിന് സാക്ഷിയാണെന്നും കുറ്റപത്രത്തിൽ പൊലീസ് പറയുന്നു. സിദ്ദിഖും നടിയെ വിളിച്ച താക്കീത് ചെയ്തിരുന്നു.

ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവനുമായി ദിലീപിനുണ്ടായിരുന്ന ബന്ധത്തെ കുറിച്ച് മറ്റ് താരങ്ങളോട് ചോദിച്ചതാണ് ദിലീപിനെ ചൊടിപ്പിച്ചത്. ഇതേക്കുറിച്ച് ഇനി ആരോടെങ്കിലും സംസാരിച്ചാൽ അനുഭവിക്കുമെന്നായിരുന്നു ദിലീപിന്റെ ഭീഷണി.

കേസിൽ ദിലീപിന്റെ പങ്ക് ആദ്യം വെളിപ്പെടുത്തിയത് നടിയുടെ സഹോദരനാണ്. കേസിലെ ഒന്നാം പ്രതി പൾസർ സുനി ജയിലിൽ നിന്ന് ദിലീപിന് അയച്ച കത്ത് പുറത്ത് വന്നതോടെ ദിലീപിന്റെ പങ്കിനെ കുറിച്ച് വ്യക്തമായതായും നടിയുടെ സഹോദരൻ മൊഴി നൽകിയതായി കുറ്റപത്രത്തിൽ പറയുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more