1 GBP = 104.11

ആഘോഷത്തിന് കുറവില്ലാതെ പേരിടല്‍ ചടങ്ങ്; മീനാക്ഷിയുടെ കുഞ്ഞനുജത്തിക്ക് പേരിട്ടു

ആഘോഷത്തിന് കുറവില്ലാതെ പേരിടല്‍ ചടങ്ങ്; മീനാക്ഷിയുടെ കുഞ്ഞനുജത്തിക്ക് പേരിട്ടു

ദിലീപ് – കാവ്യ മാധവന്‍ ദമ്പതികളുടെ മകളുടെ പേരിടല്‍ ചടങ്ങ് നടന്നു. വിജയദശമി ദിനത്തില്‍ ജനിച്ച മകള്‍ക്ക് ‘മഹാലക്ഷ്മി’ എന്നാണ് പേര് നല്‍കിയിരിക്കുന്നത്.

ശനിയാഴ്‌ച നടന്ന പേരിടല്‍ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. ചടങ്ങിനു ശേഷമുള്ള ചിത്രങ്ങള്‍ പുറത്തു വന്നിരുന്നു. മുണ്ടും ഷര്‍ട്ടും ധരിച്ച്‌ ദിലീപും കേരള സാരിയില്‍ കാവ്യ തിളങ്ങി നില്‍ക്കുന്ന കാവ്യയുമായിരുന്നു ചിത്രത്തിലുണ്ടായിരുന്നത്.

കഴിഞ്ഞ വിജയദശമി ദിനത്തിലായിരുന്നു ദിലീപ് – കാവ്യ ദമ്പതികള്‍ക്ക് ഒരു പെണ്‍കുഞ്ഞ് പിറന്നത്. എന്റെ കുടുംബത്തില്‍ മീനാക്ഷിക്ക് ഒരു കുഞ്ഞനുജത്തി കൂടി എത്തിയിരിക്കുന്നു എന്ന വാര്‍ത്ത ഔദ്യോഗികമായി ദിലീപ് തന്നെയായിരുന്നു പുറത്ത് വിട്ടത്.

സിനിമയിൽ നിന്നും വിവാഹ ശേഷം വിട്ടു നിന്ന കാവ്യ തീർത്തും കുടുംബിനിയായി കഴിയുകയാണ്. കുഞ്ഞിന്റെ ചിത്രങ്ങൾ ഇതുവരെയും പുറത്തു വിട്ടിട്ടില്ല. ബി ഉണ്ണികൃഷ്ണന്റെ കോടതി സമക്ഷം ബാലൻ വക്കീലിലെ നായക വേഷമാണ് ദിലീപ് നിലവിൽ ചെയ്യുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more