1 GBP = 103.81

നിരപരാധിത്വം തെളിയിക്കും വരെ ഒരു സംഘടനയിലേക്കുമില്ലെന്ന് ദിലീപ്

നിരപരാധിത്വം തെളിയിക്കും വരെ ഒരു സംഘടനയിലേക്കുമില്ലെന്ന് ദിലീപ്

കൊച്ചി: നിരപരാധിത്വം തെളിയിക്കും വരെ താന്‍ ഒരു സംഘടനയിലേക്കുമില്ലെന്നു വ്യക്തമാക്കി നടന്‍ ദിലീപ്. ഔദ്യോഗിക ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിലൂടെയാണ് ദിലീപ് നിലപാട് വ്യക്തമാക്കിയത്.

നടിയെ ആക്രമിച്ച കേസില്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ട ദിലീപിനെ ചലച്ചിത്ര പ്രവര്‍ത്തകരുടെ സംഘടനയായ അമ്മയില്‍ തിരിച്ചെടുക്കുന്നതിനെച്ചൊല്ലി വിവാദം നടക്കുന്നതിനിടെയാണ് നിലപാട് വ്യക്തമാക്കി ദിലീപ് രംഗത്തെത്തിയത്.

മലയാള സിനിമയിലെ ഒട്ടേറെ അഭിനേതാക്കള്‍ക്ക് ആശ്രയമായി നില്‍ക്കുന്ന അമ്മ എന്ന സംഘടനയെ തന്റെ പേരു പറഞ്ഞ് പലരും അപമാനിക്കുന്നത് കാണുമ്പോള്‍ സങ്കടം തോന്നുന്നെന്നും ദിലീപ് പറയുന്നു.

പോസ്റ്റിന്റെ പൂര്‍ണരൂപം:

ഞാന്‍ അമ്മയ്ക്കയച്ച കത്തിന്റെ പൂര്‍ണ്ണരൂപം ചുവടെ.

ജനറല്‍ സെക്രട്ടറി അമ്മ
തിരുവനന്തപുരം

സര്‍,
കഴിഞ്ഞ 24നുകൂടിയ അമ്മയുടെ ജനറല്‍ ബോഡിയില്‍ അമ്മയിലെ മെമ്പറായ എന്നെ പുറത്താക്കുവാന്‍ എനിക്കു നോട്ടീസ് നല്‍കാതെയും,എന്റെ വിശദീകരണം കേള്‍ക്കാതെയും എടുത്ത അവയ്ലബിള്‍ എക്‌സിക്യൂട്ടീവിന്റെ മുന്‍ തീരുമാനം നിലനില്‍ക്കുന്നതല്ല എന്ന് തീരുമാനിച്ചവിവരം മാധ്യമങ്ങളിലൂടെ അറിയാന്‍ ഇടയായി. അതില്‍ അമ്മ ഭാരവാഹികള്‍ക്കും, സഹപ്രവര്‍ത്തകര്‍ക്കും നന്ദി രേഖപ്പെടുത്തുന്നു.
എന്നാല്‍ ഞാന്‍ മനസ്സാ വാചാ അറിയാത്തൊരു കേസ്സിന്റെ കെണിയില്‍ പെടുത്തപ്പെട്ടിരിക്കുന്നതിനാല്‍ ഈ കേസില്‍ കേരളത്തിലെ പ്രേക്ഷകര്‍ക്കും, ജനങ്ങള്‍ക്കും മുന്നില്‍ എന്റെ നിരപരാധിത്വം തെളിയിക്കും വരെ ഒരുസംഘടനയുടേയും പ്രവര്‍ത്തനങ്ങളില്‍ സജീവമാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല
‘ഫിയോക്ക്’ എന്ന സംഘടനക്ക് ഇതേ സാഹചര്യത്തില്‍ എഴുതിയ കത്തില്‍ മുന്‍പ് ഇത് ഞാന്‍ സൂചിപ്പിച്ചിരുന്നതാണ്. മലയാള സിനിമയിലെ ഒട്ടേറെ അഭിനേതാക്കള്‍ക്ക് ആശ്രയമായി നില്‍ക്കുന്ന അമ്മ എന്ന സംഘടനയെ എന്റെ പേരും പറഞ്ഞ് പലരും അപമാനിക്കുന്നത് കാണുമ്പോള്‍ സങ്കടം തോന്നുന്നു. അമ്മയുടെ പുതിയ ഭാരവാഹികള്‍ക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ട്
ദിലീപ്
28/06/18
ആലുവ

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more