1 GBP =
breaking news

ദിലീപിന്റെ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി; വിധി തിങ്കളാഴ്ച; റിമാന്‍ഡ് കാലാവധി പതിനാല് ദിവസത്തേക്കുകൂടി നീട്ടി

ദിലീപിന്റെ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി; വിധി തിങ്കളാഴ്ച; റിമാന്‍ഡ് കാലാവധി പതിനാല് ദിവസത്തേക്കുകൂടി നീട്ടി

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന ദിലീപിന്റെ ജാമ്യാപേക്ഷയില്‍ വിധി തിങ്കളാഴ്ച. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ നടന്ന രഹസ്യ വാദം പൂര്‍ത്തിയായി. അടച്ചിട്ട കോടതി മുറില്‍ കേസില്‍ ഇരുവിഭാഗത്തിന്റെ വാദം നടന്നു.

അതിനിടെ ? ദിലീപിന്റെ റിമാന്‍ഡ് കാലാവധി 14 ദിവസത്തേക്ക് കൂടി നീട്ടി. ദിലീപിന് ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷന്‍ ഇന്നും ശക്തമായി എതിര്‍ത്തു. അന്വേഷണം അന്തിമ ഘട്ടത്തിലാണെന്നും നടിയുടെ നഗ്‌നചിത്രങ്ങള്‍ എടുക്കാന്‍ ക്വട്ടേഷന്‍ നല്‍കി എന്ന കുറ്റം മാത്രമല്ല ദിലീപ് ചെയ്തിരിക്കുന്നതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

60ദിവസം പൂര്‍ത്തിയായതിനാല്‍ തനിക്കു ജാമ്യം കിട്ടാനുള്ള അവകാശമുണ്ടെന്നായിരുന്നു ദിലീപിന്റെ വാദം. ഇക്കാര്യം ചൂണ്ടിക്കാട്ടി രാകേഷ് കുമാര്‍ പോള്‍ കേസില്‍ സുപ്രീംകോടതി ആഗസ്റ്റ് 16 ന് പുറപ്പെടുവിച്ച വിധിയും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

“ ക്രിമിനല്‍ നടപടിച്ചട്ടം 376 (രണ്ട്) പ്രകാരമുള്ള കുട്ടമാനഭംഗക്കുറ്റം തന്റെ പേരില്‍ നിലനില്‍ക്കില്ല. ഇതുണ്ടെങ്കില്‍ മാത്രമേ 90 ദിവസം റിമാന്‍ഡിന് കാര്യമുള്ളൂ. നഗ്‌നചിത്രമെടുക്കാന്‍ ഗൂഢാലോചന നടത്തി എന്ന കുറ്റമാണ് ചുമത്തപ്പെട്ടിട്ടുള്ളത്. അതുപ്രകാരം 60 ദിവസത്തില്‍ കൂടുതല്‍ റിമാന്‍ഡില്‍ കഴിഞ്ഞാല്‍ സോപാധിക ജാമ്യത്തിനു പ്രതി അര്‍ഹനാണ്. അതിനാല്‍ ജാമ്യം അനുവദിക്കണം ” എന്നും ഹര്‍ജിയില്‍ ദിലീപ് ചൂണ്ടിക്കാട്ടുന്നു.

Post Your Comments Here ( Click here for malayalam )

Press Esc to close
show more