1 GBP = 103.11
breaking news

വീട്ടില്‍ ലഡു വിതരണം, ബന്ധുക്കള്‍ക്കൊപ്പം കാപ്പി കുടിച്ചു; ശ്രാദ്ധച്ചടങ്ങുകള്‍ അതിവേഗം തീര്‍ത്തു ദിലീപ് വീട്ടിലെത്തിയ മണിക്കൂറുകള്‍ ഇങ്ങനെ

വീട്ടില്‍ ലഡു വിതരണം, ബന്ധുക്കള്‍ക്കൊപ്പം കാപ്പി കുടിച്ചു; ശ്രാദ്ധച്ചടങ്ങുകള്‍ അതിവേഗം തീര്‍ത്തു  ദിലീപ് വീട്ടിലെത്തിയ മണിക്കൂറുകള്‍ ഇങ്ങനെ

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന നടന്‍ ദിലീപ് പിതാവിന്റെ ചരമവാര്‍ഷിക ദിനത്തോടനുബന്ധിച്ച് ആലുവയിലെ വീട്ടിലെത്തി. എട്ടുമണിക്ക് ആരംഭിച്ച ശ്രാദ്ധച്ചടങ്ങുകള്‍ ഒമ്പതുമണിയോടെ അവസാനിച്ചു. ദിലീപ് വീട്ടിലെത്തിയ നിമിഷങ്ങള്‍ക്കകം തന്നെ ചടങ്ങുകള്‍ ആരംഭിക്കുകയായിരുന്നു. രാവിലെ എട്ടുമുതല്‍ 10 വരെയാണ് പൊലീസ് കാവലില്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി അനുമതി നല്‍കിയത്. ശ്രാദ്ധച്ചടങ്ങുകള്‍ അവസാനിച്ചപ്പോള്‍ ദിലീപ് വീട്ടുകാര്‍ക്കൊപ്പം സമയം ചെലഴിച്ചു. ദിലീപിന്റെ അമ്മ, ഭാര്യ കാവ്യ മാധവന്‍, മകള്‍ മീനാക്ഷി തുടങ്ങി ബന്ധുക്കള്‍ തുടങ്ങിയവരെല്ലാം വീട്ടിലുണ്ടായിരുന്നു.

രണ്ടു മണിക്കൂറുകള്‍ ദിലീപിന് അവകാശപ്പെട്ടതായതിനാല്‍ അദ്ദേഹത്തിന് പെരിയാറിനോട് ചേര്‍ന്നുളള ആലുവ കൊട്ടാരക്കടവിലെ പദ്മസരോവരം എന്ന വീട്ടില്‍ കഴിയാം. ചടങ്ങുകള്‍ക്ക് ശേഷം ദിലീപ് വീട്ടുകാര്‍ക്കൊപ്പം കാപ്പി കുടിക്കുകയും ചെയ്തു. ദീര്‍ഘനാളത്തെ ഇടവേളയ്ക്ക് ശേഷം ദിലീപ് വീട്ടില്‍ എത്തിയതിന്റെ സന്തോഷം പങ്കുവയ്ക്കാന്‍ ബന്ധുക്കള്‍ ലഡു വിതരണം നടത്തി. പത്തുമണിക്ക് തിരിച്ച് ജയിലില്‍ എത്തുന്നതു പോലെയാണ് സമയം ക്രമീകരിച്ചിരിക്കുന്നത്.

പെരിയാറിനോട് ചേര്‍ന്നുളള ആലുവ കൊട്ടാരക്കടവിലെ പദ്മസരോവരം എന്ന വീട്ടിലാണ് ചടങ്ങുകള്‍.ആലുവ ഡിവൈഎസ്പിക്കാണ് ദിലീപിന്റെ സുരക്ഷ ചുമതല. മൂന്ന് സിഐമാരും, മൂന്ന് സിഐമാരും സുരക്ഷാ സംഘത്തിലുണ്ടായിരുന്നു. സുരക്ഷയ്ക്കായി 200 ഓളം പൊലീസുകാരെ നിയോഗിച്ചിരുന്നു. മാധ്യമങ്ങളെ കാണാനും മൊബൈല്‍ ഫോണ്‍ അടക്കമുള്ളവ ഉപയോഗിക്കാനും ദിലീപിന് കോടതി വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. കോടതിയുടെ അനുമതി ദുരുപയോഗം ചെയ്യരുത്, അന്വേഷണ ഉദ്യോഗസ്ഥന്റെ നിര്‍ദേശങ്ങള്‍ അനുസരിക്കണം, ചെലവു സ്വയം വഹിക്കണം തുടങ്ങിയ ഉപാധികളും കോടതി നിര്‍ദേശിച്ചിരുന്നു.

ദിലീപ് ജയിലില്‍ നിന്നും പുറത്തുവരുന്ന സാഹചര്യത്തില്‍ ആരാധകരുടെ ഭാഗത്തു നിന്ന് പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ പൊലീസ് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വീടിന്റെ മുറ്റത്തും പരിസരത്തുമായി മഫ്തിയിലും അല്ലാതെയും പൊലീസ് ഉണ്ട്. അതേസമയം, കേസില്‍ തിരിച്ചടിയുണ്ടാകാതിരിക്കാന്‍ ദിലീപിന്റെ വീടിന്റെ പരിസരത്തു നിന്നും ഫാന്‍സ് അസോസിയേഷന്‍ വിട്ടു നില്‍ക്കുകയാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more