1 GBP = 103.76

നിർണ്ണായക നീക്കങ്ങൾ അണിയറയിൽ; ‘അമ്മ’യുടെ പൊതുയോഗത്തിനു മുൻപുള്ള ദിവസങ്ങളിൽ പ്രമുഖ നടീനടന്മാരുടെ സ്വകാര്യ ഫോൺ നമ്പറുകൾ പൊലീസ് നിരീക്ഷിച്ചതായി റിപ്പോർട്ട്.

നിർണ്ണായക നീക്കങ്ങൾ അണിയറയിൽ; ‘അമ്മ’യുടെ പൊതുയോഗത്തിനു മുൻപുള്ള ദിവസങ്ങളിൽ പ്രമുഖ നടീനടന്മാരുടെ സ്വകാര്യ ഫോൺ നമ്പറുകൾ പൊലീസ് നിരീക്ഷിച്ചതായി റിപ്പോർട്ട്.

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപ് പ്രധാന സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചതായി പൊലീസിന് സൂചന. ഇതിന്റെ അടിസ്ഥാനത്തിൽ താരസംഘടനയായ ‘അമ്മ’യുടെ പൊതുയോഗത്തിനു മുൻപുള്ള ദിവസങ്ങളിൽ പ്രമുഖ നടീനടന്മാരുടെ സ്വകാര്യ ഫോൺ നമ്പറുകൾ പൊലീസ് നിരീക്ഷിച്ചതായി റിപ്പോർട്ട്.

ദിലീപിന് അനുകൂലമായി കേസിലെ പ്രധാന സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന വിവരത്തെ തുടർന്നായിരുന്നു നടിമാരുടെ ഫോൺ‌വിളികൾ പരിശോധിച്ചത്. മലയാളത്തിലെ മുൻനിര നടിയുടെ സമീപകാല നീക്കങ്ങളും അന്വേഷണ സംഘത്തിന് ആശങ്കയുണ്ടാക്കിയിട്ടുണ്ട്.

കേസിലെ സാക്ഷികൾക്കു മുൻനിര താരങ്ങളുടെ നിർമാണ ഘട്ടത്തിലുള്ള ചിത്രങ്ങളിൽ മികച്ച റോളുകൾ വാഗ്ദാനം ചെയ്തതായി രണ്ടു മാസം മുൻപേ പൊലീസിനു രഹസ്യവിവരം ലഭിച്ചിരുന്നു. സിനിമയിൽ അഭിനയിക്കുന്നതിനുള്ള പ്രതിഫലമായി വൻതുക കൈമാറാമെന്നും വാഗ്ദാനമുണ്ട്. ഇതും പൊലീസിന് ആശങ്കയുണ്ടാക്കിയിട്ടുണ്ട്.

അമ്മയുടെ നേതൃനിരയിലേക്കു ദിലീപിനെ തിരിച്ചെത്തിക്കാനുള്ള നീക്കത്തിന് ഒരു നിർമാതാവും സംവിധായകനും ചരടുവലിച്ചതായി അമ്മയിലെ ചിലരുടെ ഫോൺ സംഭാഷണങ്ങളിൽനിന്ന് അറിയാനായെന്നു പൊലീസ് സൂചിപ്പിക്കുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more