1 GBP = 103.70

കെൻസിംഗ്ടൺ കൊട്ടാരത്തിൽ ഡയാന രാജകുമാരിയുടെ പ്രതിമ മക്കളായ വില്യം രാജകുമാരനും ഹാരി രാജകുമാരനും അനാശ്ചാദനം ചെയ്തു

കെൻസിംഗ്ടൺ കൊട്ടാരത്തിൽ ഡയാന രാജകുമാരിയുടെ പ്രതിമ മക്കളായ വില്യം രാജകുമാരനും ഹാരി രാജകുമാരനും അനാശ്ചാദനം ചെയ്തു

ഹാരി രാജകുമാരനും വില്യം രാജകുമാരനും തങ്ങളുടെ പ്രിയപ്പെട്ട അമ്മയുടെ അറുപതാം ജന്മദിനത്തിൽ സ്മാരകമായി ഡയാന രാജകുമാരിയുടെ പ്രതിമ അനാച്ഛാദനം ചെയ്തു. കെൻസിംഗ്ടൺ കൊട്ടാരത്തിൽ നടന്ന ഹൃസ്വ ചടങ്ങിന് ശേഷം സഹോദരങ്ങൾ നടത്തിയ സംയുക്ത പ്രസ്താവനയിൽ ‘എല്ലാ ദിവസവും, ‘അമ്മ ഇപ്പോഴും ഞങ്ങളോടൊപ്പം ഉണ്ടായിരുന്നെങ്കിൽ എന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു’. ഈ പ്രതിമയെ അവരുടെ ജീവിതത്തിന്റെ പ്രതീകമായി എന്നെന്നേക്കുമായി കാണുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ. ‘ഇന്ന്, ഞങ്ങളുടെ അമ്മയുടെ അറുപതാം ജന്മദിനം എന്തായിരിക്കുമായിരുന്നു, അവളുടെ സ്നേഹവും കരുത്തും സ്വഭാവവും, ലോകമെമ്പാടുമുള്ള നന്മയ്ക്കായി അവളെ ഒരു ശക്തിയാക്കിയ ഗുണങ്ങൾ, മികച്ച ജീവിതത്തിനായി മാറ്റിയ ഗുണങ്ങൾ ഞങ്ങൾ ഓർക്കുന്നു. ‘ഇയാൻ റാങ്ക്-ബ്രോഡ്‌ലി, പിപ്പ് മോറിസൺ, അവരുടെ ടീമുകൾ എന്നിവരുടെ മികച്ച പ്രവർത്തനത്തിന് നന്ദി, ഇത് സാധ്യമാക്കാൻ സഹായിച്ച സുഹൃത്തുക്കൾക്കും ദാതാക്കൾക്കും, ലോകമെമ്പാടുമുള്ള എല്ലാവർക്കും ഞങ്ങളുടെ അമ്മയുടെ ഓർമ്മ നിലനിർത്തുന്നു. ” ഇങ്ങനെ കുറിച്ചു.

ഡയാന രാജകുമാരിയുടെ ബഹുമാനാർത്ഥം ഇയാൻ റാങ്ക്-ബ്രോഡ്‌ലി നിർമ്മിച്ച വെങ്കല പ്രതിമ കെൻസിംഗ്ടൺ കൊട്ടാരത്തിലെ 1997 ൽ ഡയാന രാജകുമാരി മരിക്കുന്നതിനുമുമ്പ് അവർക്ക് ഏറെ ഇഷ്ടപ്പെട്ട ഒരു സ്ഥലമായ പുനർ‌നിർമ്മിച്ച സൻ‌കെൻ ഗാർഡനിൽ സ്ഥാപിച്ചു. ഇയാൻ റാങ്ക്-ബ്രോഡ്‌ലി നിർമ്മിച്ച വെങ്കലപ്രതിമ ഡയാന രണ്ട് കുട്ടികൾക്ക് ഒപ്പം നിൽക്കുന്നതാണ്.

ചടങ്ങിന് മുൻപ് സഹോദരന്മാർ പരസ്പരം സംസാരിക്കുന്നതും ഹസ്തദാനം നടത്തുന്നതും ഇരുവർക്കുമിടയിലെ മഞ്ഞുരുകുന്നതിന്റെ തുടക്കമായി. മെഗ്‌സിറ്റിന് ശേഷം ഇരുവരും തമ്മിലുളള ബന്ധത്തിൽ വിള്ളലുകൾ വന്നിരുന്നു. ശില്പം അനാശ്ചാദനം ചെയ്യുന്നതിന് മുമ്പ് സസെക്സ് ഡ്യൂക്ക് ആവേശത്തോടെ കൈയ്യടിച്ചു ചിരിക്കുന്നതും, അമ്മാവൻ എൾ സ്പെൻസറിനോടും ഡയാനയുടെ സഹോദരിമാരായ ലേഡി സാറയോടും ഒപ്പം ചിരിക്കുകയും തമാശ പറയുകയും ചെയ്യുന്നത് കൗതുകമായി. ഹ്രസ്വ ചടങ്ങിനിടെ വില്യം വളരെ ഗൗരവമായി കാണപ്പെട്ടു, 18 മാസത്തെ ഇടവേളയ്ക്ക് ശേഷം ഇളയ സഹോദരനോടൊപ്പം സങ്കൻ ഗാർഡന് ചുറ്റുമുള്ള ഇരുവരുടെയും നടത്തവും സംസാരവും രാജകുടുംബങ്ങൾക്കിടയിലും ആവേശമുണർത്തി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more