1 GBP = 103.68

ഡ​യാ​ന രാ​ജ​കു​മാ​രി​യു​ടെ ഗൗ​ൺ ലേ​ലം ചെ​യ്ത​ത് ആ​റു ല​ക്ഷം ഡോ​ള​റി​ന്

ഡ​യാ​ന രാ​ജ​കു​മാ​രി​യു​ടെ ഗൗ​ൺ ലേ​ലം ചെ​യ്ത​ത് ആ​റു ല​ക്ഷം ഡോ​ള​റി​ന്

ല​ണ്ട​ൻ: ബ്രി​ട്ട​നി​ലെ ഡ​യാ​ന രാ​ജ​കു​മാ​രി​യു​ടെ ഗൗ​ൺ ലേ​ലം ചെ​യ്ത​ത് ആ​റു ല​ക്ഷം ഡോ​ള​റി​ന് (ഏ​ക​ദേ​ശം 4.9 കോ​ടി രൂ​പ). 1997ൽ ​വാ​നി​റ്റി ഫെ​യ​ർ ഫോ​ട്ടോ​ഷൂ​ട്ടി​ൽ ഡ​യാ​ന ധ​രി​ച്ച പ​ർ​പ്പി​ൾ വെ​ൽ​വെ​റ്റ് ഗൗ​ൺ ആ​ണ് വ​ൻ തു​ക​ക്ക് വി​റ്റ​ത്. ന്യൂ​യോ​ർ​ക് ആ​സ്ഥാ​ന​മാ​യ ലേ​ല വെ​ബ്സൈ​റ്റ് സോ​തെ​ബി 80,000 മു​ത​ൽ 1,20,000 ഡോ​ള​ർ വ​രെ​യാ​ണ് മ​തി​പ്പു​വി​ല ക​ണ​ക്കാ​ക്കി​യി​രു​ന്ന​ത്.

വെ​ള്ളി​യാ​ഴ്ച ന​ട​ന്ന ലേ​ല​ത്തി​ൽ പ്ര​തീ​ക്ഷി​ച്ച​തി​ന്റെ അ​ഞ്ചി​ര​ട്ടി ല​ഭി​ച്ചു. 1982 മു​ത​ൽ 1993 വ​രെ ഡ​യാ​ന​യു​ടെ ഫാ​ഷ​ൻ ഡി​സൈ​ന​റാ​യി​രു​ന്ന ബ്രി​ട്ടീ​ഷ് ഡി​സൈ​ന​ർ വി​ക്ട​ർ എ​ഡെ​ൽ​സ്റ്റി​നാ​ണ് വ​സ്ത്രം രൂ​പ​ക​ൽ​പ​ന ചെ​യ്ത​ത്. ഡ​യാ​ന​യു​ടെ വ​സ്ത്ര​ങ്ങ​ൾ മു​മ്പും വ​ൻ​തു​ക​ക്ക് വി​റ്റു​പോ​യി​ട്ടു​ണ്ട്. അ​തി​ൽ ഏ​റ്റ​വും ഉ​യ​ർ​ന്ന തു​ക ഇ​ത്ത​വ​ണ​ത്തേ​താ​ണ്. 2019ൽ ​അ​വ​രു​ടെ ക​റു​ത്ത ഗൗ​ൺ 3,47,000 ഡോ​ള​റി​ന് ലേ​ലം​ചെ​യ്തി​രു​ന്നു. 1997ലാ​ണ് ഡ​യാ​ന​യു​ടെ വ​സ്ത്ര​ങ്ങ​ൾ ലേ​ലം​ചെ​യ്യാ​ൻ ആ​രം​ഭി​ച്ച​ത്. ആ​ദ്യ ലേ​ല​ത്തി​ൽ 24,150 ഡോ​ള​ർ ല​ഭി​ച്ചു. 

കാ​ൻ​സ​ർ, എ​യി​ഡ്സ് ദു​രി​താ​ശ്വാ​സ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി അ​വ​രു​ടെ 79 ഗൗ​ണു​ക​ൾ ലേ​ല​ത്തി​ൽ വി​റ്റ് 30 ല​ക്ഷം ഡോ​ള​റാ​ണ് സ​മാ​ഹ​രി​ച്ച​ത്. ചാ​ൾ​സ് രാ​ജ​കു​മാ​ര​ന്റെ ആ​ദ്യ ഭാ​ര്യ​യാ​യി​രു​ന്ന ഡ​യാ​ന സ്പെ​ൻ​സ​ർ വെ​യി​ൽ​സി​​ലെ രാ​ജ​കു​മാ​രി എ​ന്നാ​ണ് അ​റി​യ​പ്പെ​ട്ടി​രു​ന്ന​ത്. 

1996 ആ​ഗ​സ്റ്റ് 28ന് ​ചാ​ൾ​സ് രാ​ജ​കു​മാ​ര​നി​ൽ​നി​ന്ന് വി​വാ​ഹ​മോ​ച​നം തേ​ടി. 1997 ആ​ഗ​സ്റ്റ് 31ന് ​ഫ്രാ​ൻ​സി​ലെ പാ​രി​സി​ൽ കാ​റ​പ​ക​ട​ത്തി​ൽ ഡ​യാ​ന മ​രി​ച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more