1 GBP = 104.08

കുടുംബവഴക്കിനിടെ ഭാര്യയെ ക്രൂരമായി മര്‍ദിച്ചു; ബ്രിട്ടണില്‍ മലയാളി യുവാവിന് 20 മാസം തടവ്

കുടുംബവഴക്കിനിടെ ഭാര്യയെ ക്രൂരമായി മര്‍ദിച്ചു; ബ്രിട്ടണില്‍ മലയാളി യുവാവിന് 20 മാസം തടവ്

കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യയെ ക്രൂരമായി മര്‍ദിച്ച കേസില്‍ മലയാളി യുവാവിന് 20 മാസത്തെ തടവുശിക്ഷ വിധിച്ച് യുകെ കോടതി. ബ്രിട്ടണിലെ ന്യൂപോര്‍ട്ടിലെ താമസക്കാരനായ ധോണി വര്‍ഗീസ് (37) എന്ന യുവാവിനാണ് ശിക്ഷ.

ധോണി ഭാര്യയെ മര്‍ദിക്കുന്ന വിഡിയോ റെക്കോര്‍ഡിങ്ങായിരുന്നു കേസിലെ പ്രധാന തെളിവായി മാറിയത്. ന്യൂപോര്‍ട്ട് ക്രൗണ്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. കുടുംബപ്രശ്‌നത്തെ തുടര്‍ന്നുണ്ടായ വഴക്കിനിടെ ധോണി രണ്ട് തവണ ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാരോപിച്ച് ഭാര്യ ഇയാള്‍ക്കെതിരെ നേരത്തെ പരാതി നല്‍കിയിരുന്നു.

ധോണിയുമായുള്ള വഴക്ക് നാട്ടിലുളള സഹോദരനുമായി യുവതി വിഡിയോ കോളിലൂടെ സംസാരിച്ചിരുന്നു. ഇതിനിടെയാണ് ഇയാള്‍ ഭാര്യയെ ക്രൂരമായി ആക്രമിച്ചത്. വിഡിയോ കോള്‍ റെക്കോര്‍ഡിങ്ങില്‍ പതിഞ്ഞ ഈ ദൃശ്യങ്ങളാണ് കേസില്‍ നിര്‍ണായകമായത്. പത്ത് വർഷം മുമ്പ് വിവാഹിതരായ ഡോണിക്കും ഭാര്യക്കും രണ്ട് കുട്ടികളുമുണ്ട്.

കേസ് കോടതിയിൽ എത്തിയപ്പോൾ മക്കൾക്ക് വേണ്ടി ഭർത്താവിനോട് ക്ഷമിക്കാൻ തയ്യാറായ യുവതി ഇക്കാര്യം കോടതിയെ അറിയിച്ചെങ്കിലും ഇയാൾ ചെയ്ത കുറ്റകൃത്യങ്ങളുടെ ഗൗരവം കണക്കിലെടുത്ത് കോടതി 20 മാസം തടവിന് ശിക്ഷിച്ചു. താൻ ചെയ്ത കുറ്റത്തിൽ ഖേദിക്കുന്നുവെന്നും ഭാര്യയെ ബഹുമാനിക്കേണ്ടതിന്റെ പ്രാധാന്യം മനസ്സിലാക്കിയിരുന്നതായും ധോണി കോടതിയെ അറിയിച്ചെങ്കിലും കോടതി ശിക്ഷയിൽ നിന്ന് മോചിപ്പിച്ചില്ല.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more