1 GBP = 103.25
breaking news

‘ഡാഡ്‌സ് ആര്‍മി’യുടെ വിജയരഹസ്യം

‘ഡാഡ്‌സ് ആര്‍മി’യുടെ വിജയരഹസ്യം

ഇടവേളക്കു ശേഷം ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍കിംങ്‌സ് തിരിച്ചെത്തിയപ്പോള്‍ നേരിട്ട പ്രധാന വിമര്‍ശം വയസ്സന്‍ പടയാണെന്നതായിരുന്നു. ആരാധകരില്‍ നിന്നുപോലും സിഎസ്‌കെ ടീം മാനേജ്‌മെന്റും ക്യാപ്റ്റന്‍ ധോണിയും കേട്ട പഴികള്‍ക്ക് കണക്കില്ല. ഡാഡ്‌സ് ആര്‍മി എന്നായിരുന്നു സിഎസ്‌കെയെ കളിയാക്കി വിളിച്ചിരുന്നത്. പ്രായവും കളിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള എല്ലാ മുന്‍ ധാരണകളേയും തിരുത്തിയാണ് ധോണിയുടെ ‘ഡാഡ്‌സ് ആര്‍മി’ ഐപിഎല്‍ കിരീടം ചൂടിയിരിക്കുന്നത്.

മറ്റു ടീമുകള്‍ ചെറുപ്പക്കാരെക്കൊണ്ട് നിറച്ചപ്പോള്‍ ചെന്നൈ സൂപ്പര്‍ കിംങ്‌സിന്റെ ശരാശരി പ്രായം 34 വയസായിരുന്നു.  ധോണി(36), റായുഡു(33), റെയ്‌ന(31), ബ്രാവോ(34), വാട്‌സണ്‍(37), ഹര്‍ഭജന്‍(34) എന്നിങ്ങനെയാണ് സിഎസ്‌കെയുടെ പ്രധാന താരങ്ങളുടെ പ്രായം. സീസണൊടുവില്‍ കിരീടവുമായി ചെന്നൈ സൂപ്പര്‍ കിംങ്‌സ് നില്‍ക്കുമ്പോള്‍ ഏറ്റവും തിളങ്ങിയത് പ്രായത്തില്‍ മുമ്പന്മാരായ ഈ താരങ്ങള്‍ തന്നെ. സീസണിലെ ഏറ്റവും പ്രായമേറിയ സംഘം ടി ട്വന്റിയിലെ ഏറ്റവും മികച്ച ടീമായി മാറുന്ന കാഴ്ച്ചയാണ് കണ്ടത്.

പ്രായത്തിലല്ല ശാരീരികക്ഷമതയിലാണ് കാര്യമെന്നാണ് ധോണി ഐപിഎല്‍ കിരീടം നേടിയ ശേഷം വ്യക്തമാക്കിയത്. അമ്പാട്ടി റായുഡുവിന്റെ ഉദാഹരണം പറഞ്ഞുകൊണ്ടാണ് ധോണി പതിവുശൈലിയില്‍ തന്റെ വാദം സ്ഥാപിച്ചത്. ”33 വയസുള്ള കളിക്കാരനാണ് റായുഡു. അതേസമയം മികച്ച ശാരീരികക്ഷമതയുമുണ്ട്. മത്സരസമയത്ത് മൈതാനത്ത് നിറഞ്ഞു നില്‍ക്കാന്‍ ഇപ്പോഴും അദ്ദേഹത്തിന് യാതൊരു പ്രയാസവുമില്ല. എന്ന് ജനിച്ചെന്നോ എത്ര പ്രായമായെന്നോ എന്നതിലല്ല കാര്യം. കളിയോടുള്ള സമീപനത്തിലാണ്’

ചെന്നൈ സൂപ്പര്‍ കിംങ്‌സ് താരങ്ങളുടെ പ്രായം സംബന്ധിച്ച് വ്യത്യസ്ഥമായ ഒരു അഭിപ്രായം ഫൈനലിനിടെ കമന്റേറ്റര്‍മാര്‍ പ്രകടിപ്പിച്ചിരുന്നു. മറ്റു ടീമുകള്‍ യുവാക്കളെ കൊണ്ട് നിറഞ്ഞിരുന്നു. ഈ ഐപിഎല്‍ കഴിഞ്ഞാലും അവര്‍ക്കിനിയും കിരീടം നേടാനുള്ള സാധ്യതയുണ്ട്. എന്നാല്‍ ചെന്നൈ സൂപ്പര്‍ കിംങ്‌സിന്റെ പ്രധാന താരങ്ങളില്‍ പലരുടേയും ഇത് അവസാന ഐപിഎല്ലായിരുന്നു. അതുകൊണ്ടു തന്നെ ഇപ്പോഴില്ലെങ്കില്‍ ഒരിക്കലുമില്ലെന്ന അവസ്ഥയിലേക്ക് അവരെത്തിയതും അത് കിരീടം നേടാനുള്ള പ്രചോദനമായതും എന്നായിരുന്നു കമന്റേറ്റര്‍മാരുടെ നിരീക്ഷണം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more