1 GBP = 103.68

ക്യാമ്പസ്സുകൾ കൊലക്കളമാക്കുന്ന കെ എസ് യു രാഷ്ട്രീയത്തിനെതിരെ അണിനിരക്കുക – ധീര സഖാവ് ധീരജിനു അന്ത്യാഭിവാദ്യങ്ങൾ : കൈരളി യുകെ

ക്യാമ്പസ്സുകൾ കൊലക്കളമാക്കുന്ന  കെ എസ് യു രാഷ്ട്രീയത്തിനെതിരെ അണിനിരക്കുക – ധീര സഖാവ് ധീരജിനു അന്ത്യാഭിവാദ്യങ്ങൾ : കൈരളി യുകെ

ബിജു ഗോപിനാഥ്

ഇടുക്കി എഞ്ചിനിയറിംഗ് കോളേജിൽ നടന്ന കെഎസ് യു – യൂത്ത് കോൺഗ്രസ്സ് ആക്രമണത്തിൽ  കൈരളി യുകെ നടുക്കം  രേഖപ്പെടുത്തി.  

കെഎസ് യു – യൂത്ത് കോൺഗ്രസ്സ് ആക്രമണത്തിൽ  SFI നേതാവും  അവസാനവർഷ എഞ്ചിനീയറിംഗ് ബിരുദവിദ്യാർത്ഥിയുമായ ധീരജ് രക്തസാക്ഷിയായി. മറ്റു മൂന്നു വിദ്യാർത്ഥികളാണ് ഗുരുതരമായി പരിക്കേറ്റു ആശുപത്രിയിൽ കഴിയുന്നത്. മാതൃകാപരമായ ഒട്ടേറെപ്രവർത്തനങ്ങളിലൂടെ വിദ്യാർത്ഥികളുടെ ഹൃദയത്തിൽ ഇടം പിടിച്ച പ്രസ്ഥാനമാണ് SFI. സര്ഗഗാത്മക പ്രവർത്തനങ്ങൾക്ക് വേദിയാവേണ്ട ക്യാമ്പസുകളെ അക്രമവേദികൾ ആക്കാനാണ് വിദ്യാർത്ഥികളിൽ നിന്ന് ഒറ്റപ്പെട്ടുകൊണ്ടിരിക്കുന്ന KSU ഉൾപ്പെടുന്ന വലതുപക്ഷവും മതതീവ്രവാദശക്തികളും ശ്രമിക്കുന്നത്. ഇത്തരം പ്രവർത്തനങ്ങളെ വിദ്യാർത്ഥികൾ ഒന്നടങ്കം ചെറുത്തുതോൽപ്പിക്കണമെന്നു കൈരളി യുകെ അഭ്യർത്ഥിച്ചു.

ക്യാമ്പസുകളിൽ നിലനിൽക്കുന്ന സമാധാനാന്തരീക്ഷം തകർത്തു ക്യാമ്പസുകൾ കലാപകലുഷിതമാക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന  ഇത്തരം കരുതിക്കൂട്ടിയുള്ള  അക്രമപ്രവർത്തനങ്ങളെ ശക്തമായി അപലപിക്കുകയും, ഈ അക്രമിക്കൂട്ടത്തെ എത്രയുംപെട്ടെന്നു നിയമത്തിനു മുന്നിൽ കൊണ്ടു വന്നു മാതൃകാപരമായ ശിക്ഷ നൽകുകയും വേണമെന്ന് കൈരളി യുകെ എക്സിക്യൂട്ടീവ് കമ്മിറ്റി ആവശ്യപ്പെട്ടു.
സ: ധീരജിൻ്റെ വേർപാടിൽ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദു:ഖത്തിൽ കൈരളി യുകെ പ്രവർത്തകരും പങ്കുചേരുന്നു

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more