1 GBP = 104.00
breaking news

അറ്റുപോയ കാൽ തലയണയായി നൽകി ആശുപ​ത്രി അധികൃതരുടെ ക്രൂരത

അറ്റുപോയ കാൽ തലയണയായി നൽകി ആശുപ​ത്രി അധികൃതരുടെ ക്രൂരത

ഝാൻസി: വാഹനാപകടത്തിൽ അറ്റുപോയ കാൽ യുവാവിന്​ തലയണയായി നൽകി ആശുപത്രി അധികൃതര​ുടെ ക്രൂരത. ഉത്തർ പ്രദേശിലെ ഝാൻസിയിലുള്ള സർക്കാർ മെഡിക്കൽ കോളജിലാണ്​ സംഭവം. അപകടത്തിൽ കാൽ മുറിച്ചുമാറ്റിയ സ്​കൂൾ ബസ്​ ക്ലീനറായ യുവാവിനാണ്​ ആശുപത്രി അധികൃതർ അതേകാൽ തലയണയായി നൽകിയത്​. ഇതി​​​െൻറ വിഡിയോ ദൃശ്യങ്ങൾ പ്രാദേശിക ചാനൽ പുറത്തുവിട്ടതോടെ സംഭവം വിവാദമായി.

സ്​കൂൾ ബസ്​ അപകടത്തിൽപെട്ടതിനെ തുടർന്നാണ്​ യുവാവിനെ ആശുപത്രിയിൽ എത്തിച്ചത്​. ഇവിടെവെച്ച്​ ഡോക്​ടർമാർ മുറിച്ചുമാറ്റിയ കാലാണ്​ തലയുടെ അടിയിൽ തിരുകിവെച്ചത്​. ഒാപറേഷൻ തിയറ്ററിലുണ്ടായിരുന്ന കാൽ എങ്ങനെയാണ്​ അത്യാഹിത വിഭാഗത്തിലെ വാർഡിൽ എത്തിയതെന്ന്​ വ്യക്​തമല്ല. സംഭവം ആശുപത്രി അധികൃതർ നിഷേധിച്ചെങ്കിലും ഉന്നതതല അന്വേഷണത്തിന്​ ഉത്തരവിട്ടിട്ടുണ്ട്​.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more